ഏഷ്യൻ ഷൂട്ടിങ് ചാംപ്യൻഷിപ്പ്: ഇന്ത്യക്ക് സ്വർണം

ഷിംകെൻ്റ് : കസാക്കിസ്ഥാനിലെ ഷിംകെന്റിൽ നടക്കുന്ന ഏഷ്യൻ ഷൂട്ടിങ് ചാംപ്യൻഷിപ്പിൽ ഇന്ത്യക്ക് സ്വർണ നേട്ടം. 10 മീറ്റർ എയർ റൈഫിൾ മിക്സഡ് ടീം ഇനത്തിലാണു ഇന്ത്യക്ക് സ്വർണം ലഭിച്ചത്. എയർ റൈഫിൾ മിക്സഡ് ടീം ഇനത്തിൽ ഇന്ത്യയുടെ അർജുൻ ബാബുട്ടക്കും  എലവേനിൽ വാലരിവാനുമാണ് 
സ്വർണ നേട്ടം കൈവരിച്ചത്. ഫൈനലിൽ ചൈനീസ് സഖ്യത്തെ പരാജയപ്പെടുത്തിയാണ് ഇരുവരുടെയും നേട്ടം.

Post a Comment

0 Comments