കല്യാണം കടൽത്തീരത്താക്കിയാലോ; കാപ്പാട് കാത്തിരിക്കുന്നു
കോഴിക്കോട് : മനോഹരമായ കടൽത്തീരത്ത് സ്വപ്നസമാനമായൊരു വിവാഹം ആഗ്രഹിക്കുന്നവർക്ക് കാപ്പാട് കടൽത്തീരം പരിഗണിക്കാം. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലാണു ഡെസ്റ്റിനേഷൻ വെഡ്‌ഡിങ്ങിനു വേണ്ടി കാ പ്പാട് കടൽത്തീരം സജ്ജമാക്കിയിരിക്കുന്നത്. കോഴിക്കോട് ബീച്ച്, തൂവ്വപ്പാറ ബീച്ച്, വടകര സാൻഡ് ബാങ്ക്, ബേപ്പൂർ, പയങ്കുറ്റി മല എന്നിവിടങ്ങളിലും വിനോ ദസഞ്ചാര വകുപ്പ് ഡെസ്റ്റിനേ ഷൻ വെഡ്‌ഡിങ് പദ്ധതി നടപ്പാക്കുന്നുണ്ട്.
വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വികസനമാണു ഡിടിപിസി ലക്ഷ്യമിടുന്നത്. വെഡ്‌ഡിങ് ഡെസ്റ്റിനേഷൻ പദ്ധതിയിൽ ജില്ലയിൽ ആദ്യത്തെ വിവാഹ നിശ്ചയം സെപ്റ്റംബർ 9ന് കാപ്പാട് നടക്കും. വിവാഹച്ചടങ്ങിനു വേണ്ട ഓപ്പൺ സ്റ്റേജ് ഉൾപ്പെടെയുള്ള പശ്ചാത്തല സൗകര്യങ്ങൾ ഇവിടെ ഉണ്ട്. വലിയ വിവാഹച്ചടങ്ങുകൾ നടത്താനുള്ള സൗകര്യവും ഇവിടെ ഒരുക്കാമെന്ന് ഡിടിപിസി മാനേജർ എ.കെ.അശ്വിൻ പറഞ്ഞു.
ശുചിമുറിയടക്കമുള്ള സൗക ര്യങ്ങളുണ്ട്. ഭക്ഷണവും സ്റ്റേജ് ഡെക്കറേഷനുമെല്ലാം വീട്ടുകാർ ക്രമീകരിക്കണം. ചടങ്ങിനു ശേഷമുള്ള മുഴുവൻ മാലിന്യവും വീട്ടുകാർ തന്നെ നീക്കം ചെയ്യണം. ചുരുങ്ങിയ വാടകയിൽ, മനോഹരമായ ഇടം വിവാഹച്ചടങ്ങിനു ലഭിക്കുമെന്ന താണു ഡിടിപിസി ഡെസ്റ്റിനേ ഷൻ വെഡ്‌ഡിങ് പദ്ധതിയുടെ ആകർഷണം. കൂടുതൽ ആളുകളെത്തുന്ന ചടങ്ങുകളോ ഒന്നോ രണ്ടോ ദിവസം താമസിക്കേണ്ട സാഹചര്യമോ ഉണ്ടായാൽ, സമീപത്തെ റിസോർട്ടുകളിൽ താമസിക്കാം. വെഡിങ് ഡസ്റ്റിനേഷൻ പദ്ധതി കേരളത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് പുതിയ ഊർജമാകുമെന്ന കണക്കു കൂട്ടലിലാണ് അധികൃതർ.

Post a Comment
0 Comments