മുഖ്യമന്ത്രിക്ക് നന്ദിയുമായി അർജന്റീന ഫുട്ബോൾ അസോസിയേഷൻ
കൊച്ചി : ലോകകപ്പ് വിജയിച്ച മെസി ഉൾപ്പെടെയുള്ള അർജൻ്റീന ഫുട്ബോൾ ടീം കേരളത്തിൽ എത്തി സൗഹൃദ മത്സരം കളിക്കുന്നതുമായി ബന്ധപ്പെട്ട് പ്രൊമോ വീഡിയോയുമായി അർജന്റീന ഫുട്ബോൾ അസോസിയേഷൻ. ഞങ്ങൾ കേരളത്തിലേക്കു വരുന്നു എന്നറിയിച്ച് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച വീഡിയോയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി വി. അബ്‌ദുറഹിമാൻ എന്നിവർക്കും റിപ്പോർട്ടർ ടിവിക്കും നന്ദി പറയുന്നുണ്ട്. എഎഫ്എ ഇന്ത്യ പേജുകളിലൂടെയാണു ഈ വീഡിയോ പങ്കുവച്ചത്. ഒരു വർഷം മുൻപാണ് കേരള സർക്കാർ എഎഫ്എയുമായി ചർച്ചകൾ തുടങ്ങിയത്. ആഗോള തലത്തിൽ കായിക മേഖലയുടെ വിപുലീകരണത്തിനു ഞങ്ങൾ പുതിയ അധ്യായം ആരംഭിക്കുകയാണെന്ന് എഎഫ്എ ഇന്ത്യയുടെ സന്ദേശത്തിൽ പറയുന്നു. നവംബർ 10 നും 18 നും ഇടയിലാണ് അർജന്റീനയുടെ ദേശീയ ടീം കേരളത്തിൽ എത്തുക. റിപ്പോർട്ടർ ടിവിയാണ് ഇതിൻ്റെ സ്പോൺസർഷിപ്പ് ഏറ്റെടുത്തിട്ടുള്ളത്.
Post a Comment
0 Comments