ലഹരിവിരുദ്ധ സന്ദേശവുമായി ചക്കാലക്കൽ സ്പോർട്സ് അക്കാദമി

മടവൂർ : ലഹരിക്കെതിരെ സന്ദേശവുമായി കായിക താരങ്ങൾ വീടുകളിലേക്ക്, ചക്കാലക്കൽ സ്പോർട്‌സ് അക്കാദമിയാണു വിവിധ കായിക ഇനങ്ങളിലെ ദേശീയ, സംസ്‌ഥാന താരങ്ങളുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ പ്രചാരണം നടത്തുന്നത്. മടവൂർ പഞ്ചായത്തിലെ മുഴുവൻ വീടുകളിലും ലഹരിവിരുദ്ധ സന്ദേശം എത്തിക്കും. ഡോർ ടു ഡോർ ക്യാംപെയ്ൻ സംസ്‌ഥാന സ്പോർട്സ് കൗൺസിൽ അംഗം ടി.എം. അബ്‌ദുറഹിമാൻ ഉദ്ഘാടനം ചെയ്‌തു. റിയാസ് അടിവാരം അധ്യക്ഷത വഹിച്ചു. പി.അബ്‌ദുൽ ലത്തീഫ്, എൻ.കെ.അഷ്റഫ്, പി.ജലീൽ, പി.അലി, കെ.മുഹമ്മദ് ഹാദി, പി.സുഹൈൽ, കെ.അബ്സർ ലത്തീഫ്, സി.ഷഹിൻഷാ എന്നിവർ പ്രസംഗിച്ചു. കഴിഞ്ഞ വർഷം മനോരമയുടെ കായിക പുരസ്‌കാരം ചക്കാലക്കൽ സ്പോർട്‌സ് അക്കാദമിക്ക് ലഭിച്ചിരുന്നു.

Post a Comment

0 Comments