മാധ്യമങ്ങളോട് സംസരിക്കാൻ പാടില്ല
ബിലാസ്‌പൂർ : ഛത്തീസ്‌ഗഡിൽ അറസ്‌റ്റിലായ കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചെങ്കിലും പൊതുപ്രതികരണം ഉണ്ടാകില്ല. കോടതിയുടെ നിർദേശം ഉള്ളതിനാൽ നിലവിൽ ഇവർക്ക് മാധ്യമങ്ങളോടു പ്രതികരിക്കാൻ കഴിയില്ല. 7 നിബന്ധനകളാണ് കോടതി നൽകിയ ജാമ്യ ഉത്തരവിൽ പറയുന്നത്. കന്യാസ്ത്രീകൾ മാധ്യമങ്ങോട് സംസാരിക്കാനോ, പൊതുപ്രസ്‌താവന നടത്താനോ പാടില്ലെന്ന് ജാമ്യ ഉത്തരവിൽ പറയുന്നത്. ബിലാസ്പൂരിലെ എൻഐഎ കോടതിയാണ് രണ്ട് കന്യാസ്ത്രീകൾക്കും അവർക്കൊപ്പം അറസ്‌റ്റിലായ സുഖ്‌മാൻ മാണ്ഡവിക്കും ജാമ്യം അനുവദിച്ചത്. മനുഷ്യക്കടത്ത് ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് പൊലീസ് ഇവർക്കെതിരെ ചുമത്തിയത്.
Post a Comment
0 Comments