പ്രഫ.എം.കെ.സാനു വിടവാങ്ങി
കൊച്ചി : പ്രഭാഷകനും അധ്യാപകനും എഴുത്തുകാരനും മുൻ എംഎൽഎയുമായിരുന്ന പ്രഫ. എം.കെ.സാനു (97) വിടവാങ്ങി. സമൂഹിക പ്രശ്‌നങ്ങളിൽ തൻ്റെ വ്യക്‌തമായ അഭിപ്രായം എല്ലായ്പ്‌പോഴും പറഞ്ഞിരുന്ന സാനു മാഷ് മനുഷ്യാവകാശ പ്രശ്‌നങ്ങളിലും സജീവമായി ഇടപെട്ടിരുന്നു. ജീവചരിത്രകാരൻ, പത്രപ്രവർത്തകൻ എന്നീ നിലകളിലും വ്യക്‌തി മുദ്ര പതിപ്പിച്ചു. 1927 ഒക്ടോബർ 27 ന് തുമ്പോളിയിലാണ് ജനനം. ശ്രീ നാരായണ കോളജ്, മഹാരാജാസ് കോളജ് എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു. 1983 ൽ പ്രഫസറായി വിരമിച്ചു. 1987 ൽ എറണാകുള മണ്ഡലത്തിൽ നിന്നു വിജയിച്ച് നിയമസഭാംഗമായി. നാൽപതോളം പുസ്‌തകങ്ങൾ രചിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്, പത്മപ്രഭ പുരസ്‌കാരം തുടങ്ങി ഒട്ടേറെ അംഗികാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി. 1984 ൽ പുരോഗമന സാഹിത്യ സംഘത്തിന്റെ അധ്യക്ഷനായിരുന്നു. നാലു പതിറ്റാണ്ടു നീണ്ട അധ്യാപന ജീവിതം എണ്ണിയാലൊടുങ്ങാത്ത ശിഷ്യരെ അദ്ദേഹത്തിനു സമ്മാനിച്ചു.
Post a Comment
0 Comments