ലോറി കയറി ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾ മരിച്ചു
ബാലുശ്ശേരി : റോഡിൽ മറിഞ്ഞ ബൈക്കിൽ ലോറി കയറി രണ്ട് യുവാക്കൾ മരിച്ചു.
ബാലുശ്ശേരി തുരുത്തിയാട് കോളശ്ശേരി മീത്തൽ സജിൻ ലാൽ (31) ബിജീഷ് (34) എന്നിവരാണ് മരിച്ചത് .
യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് റോഡില്‍ മറിഞ്ഞപ്പോൾ എതിർ ദിശയില്‍ വന്ന ടിപ്പർ ലോറി കയറിയിറങ്ങുകയായിരുന്നു. പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് വാഹനത്തിൽ ഇരുവരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വ്യാഴാഴ്ച അർധരാത്രിയിൽ ആയിരുന്നു അപകടം. '

Post a Comment
0 Comments