ഓഫിസ് അറ്റൻഡൻ്റ് തസ്‌തികകൾക്ക് പൂട്ട്

തിരുവനന്തപുരം :  നഗരകാര്യാലയങ്ങളിലെ തസ്തികകൾക്ക് കടുത്ത നിയന്ത്രണവുമായി സർക്കാർ. 
സംസ്ഥാനത്തെ വിവിധ കോർപ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലുമായി നിലവിലുണ്ടായിരുന്ന 283 ഓഫീസ് അറ്റൻഡന്റ് തസ്തികകൾ നിർത്തലാക്കി സർക്കാർ ഉത്തരവിറക്കി.
തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഭരണപരിഷ്കാര നടപടികളുടെ ഭാഗമായാണ് ഈ സുപ്രധാന തീരുമാനം ഉണ്ടായിരിക്കുന്നത്. 
ഇതുസംബന്ധിച്ചുള്ള ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറങ്ങി.
2022-ൽ ആരംഭിച്ച ഭരണപരിഷ്കരണ നടപടികളുടെ ഭാഗമായുള്ളതാണു പുതിയ ഉത്തരവ്. 
അന്ന് ആരോഗ്യ, അക്കൗണ്ട്സ് വിഭാഗങ്ങളിലായി 354 പുതിയ തസ്തികകൾ സൃഷ്ടിക്കുകയും അപ്രധാനമായ 578 തസ്തികകൾ നിർത്തലാക്കാൻ തീരുമാനിക്കുകയും ചെയ്തിരുന്നു. ഈ തീരുമാനത്തിന്റെ ഭാഗമായി, ജീവനക്കാർ വിരമിക്കുകയോ മറ്റ് ഒഴിവുകൾ നിലവിൽ വരികയോ ചെയ്യുന്ന മുറയ്ക്ക് തസ്തികകൾ ഇല്ലാതാകുന്ന രീതിയിലാണ് ക്രമീകരണം ഏർപ്പെടുത്തിയത്. 
ഇപ്പോൾ ആകെയുള്ള 835 തസ്‌തികയിൽനിന്നാണു 283 എണ്ണം ഒഴിവാക്കാൻ തദ്ദേശ സ്വയം ഭരണവകുപ്പ് ഉത്തരവിറക്കിയത്. തദ്ദേശവകുപ്പ് ഓഫിസുകളിൽ ഫയൽ നീക്കം ഓൺലൈനായ സാഹചര്യത്തിലാണ് ഓഫിസ് അറ്റൻഡൻ്റ് തസ്തികകൾ നിയന്ത്രിച്ച് ഒഴിവാക്കുന്നത്. 

Post a Comment

0 Comments