സമ്പർക്കകാന്തി ട്രെിയിനിൽ നിന്നു വീട്ടമ്മയെ തള്ളിയിട്ട് കവർച്ച
കോഴിക്കോട് : തൃശൂർ സ്വദേശിയായ വീട്ടമ്മയെ സമ്പർക്കക്രാന്തി ട്രെയിനിൽ നിന്നു ട്രാക്കിലേക്കു തള്ളിയിട്ടു. തൃശൂർ തലോർ വൈക്കാടൻ ജോസിൻ്റെ ഭാര്യ അമ്മിണിയാണു (64) കവർച്ചക്ക് ഇരയായത്. ട്രെയിൻ ഓടുന്നതിനിടെ വീട്ടമ്മയെ 35 വയസ്സ് തോന്നിക്കുന്ന കവർച്ചക്കാരൻ ബാഗ് പിടിച്ചു പറിച്ച ശേഷം ചവിട്ടി വീഴ്ത്തുകയായിരുന്നു. കോഴിക്കോട് സ്‌റ്റേഷനിൽ നിന്നു ട്രെയിൻ പുറപ്പെട്ട് ഫ്രാൻസിസ് റോഡ് മേൽപ്പാലത്തിനു സമീപം എത്തിയപ്പോഴാണു സംഭവം. ബാഗ് പിടിച്ചു പറിച്ചപ്പോൾ എതിർക്കാൻ ശ്രമിച്ചപ്പോഴാണു അമ്മിണിയെ ചവിട്ടി വീഴ്ത്തിയത്. ഇതു കണ്ട് ഒരു യാത്രക്കാരൻ ചങ്ങല വലിച്ചു ട്രെയിൻ നിർത്തിച്ചു. ടിടിഇയും പൊലീസും ട്രാക്കിലിറങ്ങി അമ്മിണിയുടെ അടുത്തെത്തി. പാളത്തിൽ വീണു അമ്മിണിയുടെ തലയ്ക്ക് മുറിവേറ്റു. ഭാഗ്യത്തിനാണു അപകടം ഒഴിവായത്. അമ്മിണി ട്രാക്കിലേക്കു വീഴുമ്പോൾ തൊട്ടടുത്ത പാളത്തിലൂടെ അപ്പോൾ തീവണ്ടി ഓടിയിരുന്നു. പൊലീസുകാർ അമ്മിണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിക്കായി അന്വേഷണം ഊർജിതമാക്കി.
Post a Comment
0 Comments