ഓണ സമ്മാനമായി പുതിയ കെഎസ്ആർടിസി ബസുകൾ

തിരുവനന്തപുരം
യാത്രക്കാര്‍ക്ക് ഓണസമ്മാനമായി കെഎസ്ആര്‍ടിസിയുടെ പുത്തന്‍ ബസുകള്‍ എത്തിത്തുടങ്ങി. 164 ബസുകളാണ് പുതുതായി എത്തുക. ആദ്യമായി എത്തിയ ബസ് ഗതാഗതമന്ത്രി കെ.ബി.ഗണേഷ്‌കുമാർ ഓടിച്ചു നോക്കി. മന്ത്രിയുടെ മകനാണ് ബസുകളുടെ ഡിസൈൻ നിർവഹിച്ചത്. ഏറ്റവും പുതിയ ബസുകളുടെ ഫ്‌ളാഗ്ഓഫ് 21ന്  മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഇരിക്കാം, കിടക്കാം, വൈഫൈ, ചാർജർ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ബസുകൾക്ക്  ദേശീയപതാകയുടെ നിറമാണു നൽകിയത്. ഡിസൈൻ കൊണ്ട് ഇതിനകം പുതിയ ബസുകൾ വൈറലായി. 

Post a Comment

0 Comments