പരമ്പരാഗത മത്സ്യ മേഖലയിൽ പ്രതിസന്ധി രൂക്ഷം

കോഴിക്കോട് : കേരള തീരത്ത് മത്സ്യ ക്ഷാമം രൂക്ഷമായി തുരുന്നു. ഇപ്പോൾ ധാരാളമായി ലഭിക്കേണ്ട അയല, മത്തി എന്നിവ ലഭിക്കാത്തത് പരമ്പരാഗത മത്സ്യ തൊഴിലാളികളെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുന്നു. 
അതിനാൽ ട്രോളിങ് നിരോധനം കഴിഞ്ഞ് രണ്ടാഴ്ച‌ പിന്നിടുമ്പോഴും തീരങ്ങളിൽ വറുതി തന്നെയാണ്. ചെമ്മീൻ, കണവ, കൂന്തൾ, കിളിമീൻ തുടങ്ങിയവയുടെ ലഭ്യതയും കുറഞ്ഞിട്ടുണ്ട്. 
ഇപ്പോഴത്തെ സീസണിൽ തീരക്കടലിൽ നിന്നു വലിയ തോതിൽ മത്തിയും അയലയും ലഭിക്കേണ്ടതായിരുന്നു. മഴ കനക്കുമ്പോൾ ആഴക്കടലിൽ നിന്നു മത്സങ്ങൾ കൂട്ടത്തോടെ തീര മേഖലയിലേക്കു എത്താറുണ്ടായിരുന്നു, ഇത്തവണ മഴ ശക്‌തമായി ലഭിച്ചെങ്കിലും കടൽ കനിഞ്ഞില്ല. 
അതിനാൽ ചെറു വള്ളങ്ങളിൽ മത്സ്യ ബന്ധനം നടത്തുന്നവർക്ക് ജോലിയും വരുമാനവും ഇല്ലാതായി. ബോട്ടുകളിൽ ആഴക്കടൽ മത്സ്യബന്ധനത്തിനു പോകുന്നവർക്ക് ചെലവു പോലും ഒത്തുകിട്ടുന്നില്ലെന്ന് തൊഴിലാളികൾ പറയുന്നു. കടലിൽ മത്സ്യം തേടി പോകുന്നവർക്ക് പറയാനുള്ളത് തുടർച്ചയായി ഉണ്ടാകുന്ന നഷ്ടഷ്‌ടങ്ങളുടെ കണക്ക് മാത്രം. 

Post a Comment

0 Comments