അത്താണി ഹാർമണി വില്ലേജ് ഉദ്ഘാടനം

നരിക്കുനി : അത്താണി സാന്ത്വന പരിചരണ കേന്ദ്രത്തിനു കീഴിൽ തുടങ്ങിയ ഹാർമണി വില്ലേജ് മലബാർ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ എം.പി.അഹമ്മദ് ഉദ്ഘാടനം ചെയ്‌തു. അത്താണി നിറവേറ്റുന്ന സാമൂഹിക ഉത്തരവാദിത്തങ്ങൾക്ക് എല്ലാവരുടെയും പിന്തുണ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. കൂട്ടായ പരിശ്രമങ്ങളിലൂടെ മഹത്തായ മാറ്റങ്ങൾ സമൂഹത്തിൽ സാധ്യമാകുമെന്നതിനു അത്താണി തെളിവാണ്. ഒരു നിർധന കുടുംബത്തിലെ ഒന്നിൽ അധികം രോഗികൾക്ക് ഒരുമിച്ചു നിൽക്കുന്നതിനു വേണ്ടിയാണു കൊട്ടയോട്ടുതാഴത്ത് ഒരു വ്യക്‌തി സൗജന്യമായി നൽകിയ 1.10 ഏക്കർ സ്‌ഥലത്ത് ഹാർമണി വില്ലേജ് സ്‌ഥാപിച്ചത്. രോഗികൾക്ക് കഴിയുന്നതിനായി 8 കോട്ടേജുകൾ പണിതു. സ്പേൺസേഴ്സ് സംഗമത്തിൽ വി.പി.അബ്‌ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. ബ്രോണറ്റ് ഗ്രൂപ്പ് ഡയറക്‌ടർ കെ.പി.ഹാരിസ്, സി.പി.അബ്ദുൽ ഖാദർ, മൊയ്‌തി നെരോത്ത്, ആർ ഷഹാന, ബാപ്പു ഹാജി, ടി. ഷമീം ഇഖ്ബാൽ, വാസുദേവൻ നമ്പൂതിരി, പി.കെ. നൗഷാദ് അലി, ടി.കെ.സി.സിദ്ദിഖ് എന്നിവർ പ്രസംഗിച്ചു. ഡയാലിസിസ് സ്നേഹ സംഗമം ഡോ.കെ.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്‌തു. അത്താണി സ്‌റ്റാഫ് മീറ്റ് ഡോ.പി.അമീറലി ഉദ്ഘാടനം ചെയ്‌തു. ടി.മുഹമ്മദലി അധ്യക്ഷത വഹിച്ചു പി.എം.എ. ഗഫൂർ, റസീം ഖാസിം, ടി.ഷമീന, വി.കെ. ചിത്ര എന്നിവർ പ്രസംഗിച്ചു. 20 രൂപ മുതൽ നൽകി അത്താണിയെ സഹായിക്കാം 9610091003

പടം: അത്താണി നിർമിച്ച ഹാർമണി വില്ലേജ് മലബാർ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ എം.പി.അഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു

Post a Comment

0 Comments