വയനാട് ജില്ലയിലെ ആദ്യ അങ്കണവാടി കം ക്രഷ് വരദൂരില്‍


കൽപറ്റ : ജില്ലയിലെ ആദ്യത്തെ അങ്കണവാടി കം ക്രഷ് വരദൂര്‍ അങ്കണവാടിയില്‍ പ്രവര്‍ത്തന സജ്ജമായി. പനമരം ബ്ലോക്ക് പഞ്ചായത്തിലെ കണിയാമ്പറ്റ വരദൂരില്‍ സ്ഥാപിച്ച അങ്കണവാടി-  കം ക്രഷില്‍ ആറു മാസം മുതല്‍ മൂന്ന് വയസ് വരെ പ്രായമുള്ള കുട്ടികളെ ക്രഷിലേക്കും  മൂന്ന് വയസിനു ശേഷം അങ്കണവാടിയിലേക്കും കുട്ടികള്‍ക്കും പ്രവേശനം നല്‍കും. 
കുരുന്നുകളുടെ സുരക്ഷ ഉറപ്പാക്കി കുട്ടികളെ സ്ഥാപനത്തില്‍ എത്തിച്ച് അമ്മമാര്‍ക്ക് തൊഴില്‍ രംഗത്ത് പ്രവേശിക്കാന്‍ അവസരമൊരുക്കുകയാണ് ലക്ഷ്യം. സ്ത്രീകളെ തൊഴില്‍ മേഖലയിലേക്ക് ആകര്‍ഷിക്കാനും വിവിധ തൊഴില്‍ മേഖലകളില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കാനും പദ്ധതി ലക്ഷ്യമാക്കുന്നുണ്ട്.  രാവിലെ 7.30  മുതല്‍ വൈകിട്ട് ഏഴ് വരെയാണ് പ്രവര്‍ത്തന സമയം. വര്‍ക്കര്‍, ഹെല്‍പ്പര്‍ എന്നിവരുടെ സേവനം ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ക്രമീകരിച്ചാണ് പ്രവര്‍ത്തിപ്പിക്കുന്നത്. കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പാല്‍ന സ്ട്രീമിന്റെ ഭാഗമായി 60 ശതമാനം കേന്ദ്ര സര്‍ക്കാര്‍ വിഹിതവും 40 ശതമാനം സംസ്ഥാന സര്‍ക്കാര്‍ വിഹിതവും പദ്ധതി ചെലവഴിച്ചിട്ടുണ്ട്. ജില്ലയിലെ എട്ട് ഐസിഡ.എസ് പദ്ധതികളിലും ഓരോ അങ്കണവാടി കം ക്രഷ് അനുവദിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. വരദൂര്‍ കേന്ദ്രത്തില്‍ മെഡിസിന്‍ കിറ്റ്, പ്രീ-  സ്‌കൂള്‍ കിറ്റ്, എസ്റ്റാബ്ലിഷ്‌മെന്റ് സൗകര്യങ്ങള്‍, കുട്ടികള്‍ക്കുള്ള കളിപ്പാട്ടങ്ങള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്. പുതിയ 
അങ്കണവാടി കം ക്രഷ് പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കണിയാമ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് കെ.വി രജിത അധ്യക്ഷത വഹിച്ചു. 

Post a Comment

0 Comments