ലഹരിക്കടത്ത്: നൈജീരിയൻ പൗരൻ പിടിയിൽ
ബെംഗളൂരു : അന്താരാഷ്ട്ര ലഹരിമരുന്ന് മാഫിയയുടെ പ്രധാനിയായ നൈജീരിയൻ പൗരനെ കേരള പൊലീസ് ബെംഗളൂരുവിൽ നിന്നു പിടികൂടി. നൈജീരിയക്കാരൻ ഡുമോ ലയണലാണ് (38) വഞ്ചിയൂർ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം ട്രെയിനിൽ വച്ച് 108 ഗ്രാം എംഡിഎംഎയുമായി ശ്രീകാന്ത് എന്നയാൾ പൊലീസിൻ്റെ പിടിയിൽ ആയിരുന്നു. ശ്രീകാന്തിനെ ചോദ്യം ചെയ്‌തപ്പോഴാണു നൈജീരിയൻ പൗരനെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. വിതരണക്കാർ പിടിയിലായത് അറിഞ്ഞ് ഒളിവിൽ കഴിഞ്ഞിരുന്ന ഡുമോ ലയണലിനെ ഏറെ സാഹസപ്പെട്ടാണു പൊലീസ് വലയിലാക്കിയത്. വഞ്ചിയൂർ പൊലീസ് സംഘം ഇതിനായി ബെംഗളൂരുവിൽ താമസിച്ച് ഇയാൾക്കായി വല വിരിക്കുകയായിരുന്നു. ഒളിത്താവളമായി ഉപയോഗിച്ചിരുന്ന ബാപ്പറപ്പ ലേ ഔട്ടിൽ നിന്നാണു നൈജീരിയൻ പൗരനെ പൊലീസ് അറസ്‌റ്റ് ചെയ്‌തത്. വിദേശ രാജ്യങ്ങളി നിന്നു വിമാനങ്ങൾ വഴിയാണു ഇവർ രാസ ലഹരിമരുന്ന് ബെംഗളുരുവിൽ എത്തിക്കുന്നത്. അവിടെ നിന്നു ഇലക്ട്രോണിക്സ് ഉപകരണങ്ങളിൽ ഒളിപ്പിച്ചാണു കേരളത്തിലേക്കു കടത്തുന്നത്. ഡുമോ ലയണലിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Post a Comment
0 Comments