സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്
തിരുവനന്തപുരം : തമിഴ്‌നാടിനും കേരളത്തിനും ഇടയിൽ ചക്രവാതചുഴി രൂപംകൊണ്ടതിനാൽ
സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്. ഇതേ തുടർന്ന് എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ റെഡ് അലെർട്ട് പ്രഖ്യാപിച്ചു. 5 ജില്ലകളിൽ ഓറഞ്ച് അലെർട്ടും 6 ജില്ലകളിൽ യെല്ലോ അലെർട്ടും പ്രഖ്യാപിച്ചു. ചക്രവാതച്ചുഴി രൂപപ്പെട്ടതിനാൽ മഴക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കാറ്റിനു മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗം ഉണ്ടാകും. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
Post a Comment
0 Comments