ഹോട്ടലുകളിൽ ഗുണനിലവാരമുള്ള ഭക്ഷണം ഉറപ്പാക്കണം: യൂത്ത് കോൺഗ്രസ്
ബാലുശ്ശേരി : ഹോട്ടലുകളിൽ എത്തുന്ന ഗുണഭോക്താക്കൾക്ക് ഗുണനിലവാരമുള്ള ഭക്ഷണം ഉറപ്പാക്കണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വൈശാഖ് കണ്ണോറ ആവശ്യപ്പെട്ടു. കോക്കല്ലൂരിലെ ഹോട്ടലിൽ നിന്നു വാങ്ങിയ ബിരിയാണിയിൽ പുഴുക്കളെ കണ്ടതായുള്ള വാർത്തകൾ ഹോട്ടൽ ഭക്ഷണത്തെ ആശ്രയിക്കുന്നവരിൽ ആശങ്ക ഉയർത്തുന്നതാണ്. ഈ സാഹചര്യത്തിൽ ആരോഗ്യ വകുപ്പും ഭക്ഷ്യ സുരക്ഷാ വകുപ്പും വിട്ടുവീഴ്ചകളില്ലാതെ കർശന പരിശോധനകൾ നടത്തി ഹോട്ടലുകളുടെ ശുചിത്വവും സുരക്ഷിത ഭക്ഷണവും ഉറപ്പാക്കണമെന്ന് വൈശാഖ് കണ്ണോറ ആവശ്യപ്പെട്ടു.

Post a Comment
0 Comments