Malappuram
അവധിക്ക് നാട്ടിൽ എത്തിയ പ്രവാസിയെ തട്ടിക്കൊണ്ടുപോയി
മലപ്പുറം : പാണ്ടിക്കാട് കാറിൽ എത്തിയ സംഘം പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയി. വട്ടിപ്പറമ്പത്ത് ഷമീറിനെയാണ് കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെ പാണ്ടിക്കാട് ജിഎൽപി സ്കൂളിന് സമീപത്തു വച്ച് തട്ടിക്കൊണ്ടുപോയത്. ദുബായിലെ സാമ്പത്തിക ഇടപാടാണ് കാരണമെന്നാണ് സൂചന. തട്ടിക്കൊണ്ടുപോയവർ
മോചനദ്രവ്യം ആവശ്യപെടുന്നുണ്ട്.
ഒന്നരക്കോടിയോളം രൂപ ആവശ്യപ്പെട്ട് ഷമീറിന്റെ ബിസിനസ് പങ്കാളിയ്ക്ക് വാട്സ്ആപ്പ് കോൾ വന്നു. ഷമീർ കുടുംബവുമായി ദുബായിലാണ് താമസം. ഇടയ്ക്കാണ് നാട്ടിൽ വരുന്നത്. ഓഗസ്റ്റ് നാലിന് എത്തിയ ഷമീർ 10 ദിവസത്തിനകം തിരിച്ചു പോകാൻ ഇരിക്കെയാണ് തട്ടിക്കൊണ്ടുപോകൽ. വീടിന്റെ തൊട്ടടുത്ത് ഇന്നോവ കാറിൽ കാത്തിരുന്ന സംഘം ബൈക്കിൽ വരികയായിരുന്ന ഷമീറിനെ ബലമായി വാഹനത്തിൽ കയറ്റുകയായിരുന്നു.
Post a Comment
0 Comments