കുളിരേകാൻ അഗുംബെ
ഷിമോഗ :
അഗുംബെ ഏതു കൊടും ചൂടിലും കുളിരു പകരുന്ന ഇടമാണ്. അറിയപ്പെടുന്നത് ദക്ഷിണേന്ത്യയിലെ ചിറാപ്പുഞ്ചി എന്നും. ഷിമോഗ ജില്ലയിലെ തീർത്തഹള്ളി താലൂക്കിലെ ചെറിയൊരു ഗ്രാമമാണ് അഗുംബെ. ലോക യുനെസ്കോ പൈതൃക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഈ സ്ഥലം സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 826 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്നു. നന്നായി മഴ ലഭിക്കുന്ന ഒരു പ്രദേശം കൂടിയാണ് അഗുംബെ ഏകദേശം 7640 മില്ലി ലിറ്റർ മഴ ലഭിക്കുന്നതുകൊണ്ട് തന്നെ സൗത്ത് ഇന്ത്യയുടെ ചിറാപുഞ്ചി എന്ന പേരിലും അറിയപ്പെടുന്നു.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ രാജവെമ്പാലകൾ ഉള്ളതും ഇവിടെ. അതുകൊണ്ടുതന്നെ രാജവെമ്പാലകളുടെ തലസ്ഥാനം എന്നും അറിയപ്പെടുന്നു. രാജവെമ്പാലയുടേയും മറ്റും പാമ്പ് വർഗ്ഗങ്ങളുടെ പഠനവും ചരിത്രവും ലക്ഷ്യമിട്ട് ഗവേഷകരും വിദ്യാർത്ഥികളും ശാസ്ത്ര താല്പര്യമുള്ള നിരവധി പേർ ഇവിടെ എത്തുന്നുണ്ട്.
അഗുംബെ യിൽ കാണേണ്ട പ്രധാനപ്പെട്ട സ്ഥലങ്ങൾ
1. ജോഗിഗുണ്ടി വെള്ളച്ചാട്ടം
അഗുംബെ ഗ്രാമത്തിനടുത്തായിട്ടുള ചെറിയ ഒരു വെള്ളച്ചാട്ടമാണ് ഇത്.
2. കുദ്രാന്തി മല (Kundadri
Hill)
3. കുട്ലു തീർത്ഥ വെള്ളച്ചാട്ടം Kudlu Theertha Waterfalls
4. അബ്ബി വെള്ളച്ചാട്ടം (ഫോറസ്റ്റ് പെർമിഷൻ ആവശ്യമാണ്)
5. ബർകാന വെള്ളച്ചാട്ടം
6. കുഞ്ചിക്കൽ വെള്ളച്ചാട്ടം Kunchikal Falls
എങ്ങിനെ എത്തിച്ചേരാം:
അടുത്തുളള വിമാനത്താവളം മംഗലാപുരം ആണ്. 108 കിലോമീറ്റർ. ഉഡുപ്പി റെയിൽവെ സ്റ്റേഷനിൽ നിന്ന് 55 കീലോമീറ്റർഇതാണ് ഏറ്റവുമടുത്ത റെയിൽവെ സ്റ്റേഷൻ. മംഗലാപുരം, ഷിമോഗ തുടങ്ങിയ പ്രധാന നഗരങ്ങളിൽ, നിന്നെല്ലാം അഗുംബെയിലേക്ക് ബസ് സർവ്വീസുകളും ലഭ്യമാണ്..
സന്ദർശിക്കേണ്ട സമയം :
ജൂലൈ മുതൽ നവംബർ വരെയാണ് സന്ദർശിക്കാൻ അനുയോജ്യമായ സമയം.
അഗുംബെ അപൂർവയിനം ജീവിസസ്യവർഗങ്ങളുടെ സ്ഥലംകൂടിയാണ്. ഫോറസ്റ്റ് റിസർച്ച് സ്റ്റേഷനും ഔഷധവനവുമെല്ലാം കാണേണ്ടവയാണ്.
Post a Comment
0 Comments