അതിരുകൾ ഇനി തെറ്റില്ല

തിരുവനന്തപുരം : അതിർത്തി തർക്കങ്ങൾ പഴങ്കഥയാകും, 
സംസ്ഥാന  സർക്കാരിന്റെ എന്റെ ഭൂമി ഡിജിറ്റൽ റീസർവേ പദ്ധതി പൂർത്തിയാകുന്നതോടെ. സുതാര്യമായ ഭൂരേഖകൾ ഒരുക്കുക, അതിർത്തി തർക്കങ്ങൾക്ക് ശാശ്വത പരിഹാരം കാണുക തുടങ്ങിയ ലക്ഷ്യങ്ങളോടെ 2022ൽ ആരംഭിച്ച ഈ പദ്ധതിയിലൂടെ ഇതുവരെ 488 വില്ലേജുകളിൽ 312 എണ്ണത്തിന്റെയും റീസർവേ പൂർത്തിയാക്കി.
✅ 53.62 ലക്ഷം ലാൻഡ് പാർസലുകൾ അളന്നു
✅ 7.31 ലക്ഷം ഹെക്ടർ ഭൂമി തിട്ടപ്പെടുത്തി
✅ രാജ്യത്ത് ആദ്യമായി യൂണിക് തണ്ടപ്പേര് സമ്പ്രദായം നടപ്പാക്കി
176 വില്ലേജുകളിൽ സർവേ പുരോഗമിക്കുകയാണ്. കൂടാതെ, സർവേ പ്രവർത്തനങ്ങൾക്കായി 28 അത്യാധുനിക CORS സ്റ്റേഷനുകളിൽ 27 എണ്ണവും സജ്ജമായിക്കഴിഞ്ഞു. പദ്ധതി പൂർത്തിയാകുന്നതോടെ  ഭൂമിയുടെ രേഖകൾ ഡിജിറ്റലായി സുരക്ഷിതമാക്കാനാകും. 

Post a Comment

0 Comments