മറ്റുള്ളവരുടെ കഴിവിൽ ഇനി മേനി നടിക്കാനാകില്ല
കോഴിക്കോട് : പുറമേ നിന്നുള്ള ആളുകളുടെ സഹായത്തോടെ മേളയിൽ വിജയിച്ച് മേനി നടിക്കാമെന്ന് ഇനി കരുതരുത്. ശാസ്ത്ര മേളകളുമായി ബന്ധപ്പെട്ട് കലങ്ങളായി തുടരുന്ന പ്രവണതകൾ തടയാൻ വിദ്യാഭ്യാസ വകുപ്പ് നടപടികൾ തുടങ്ങി. മേളയ്ക്കുള്ള വർക്കിങ് മോഡലുകൾ, സ്‌റ്റിൽ മോഡലുകൾ എന്നിവ നിർമിച്ചത് വിദ്യാർഥികൾ തന്നെയാണെന്ന് ഉറപ്പിക്കാനാണു വിദ്യാഭ്യാസ വകുപ്പിൻ്റെ ശ്രമം. ഇതിനായി മോഡലുകളുടെ നിർമാണ വേളയിലെ വീഡിയോകളും ചിത്രങ്ങളും തെളിവായി ഹാജരാക്കേണ്ടി വരും. ഇവ കൂടി പരിശോധിച്ച ശേഷമായിരിക്കും മോഡലുകളുടെ മാർക്ക് നൽകുക. ഗവേഷണ സംബന്ധമായ പ്രവർത്തനങ്ങൾക്കും ഇത്തരത്തിൽ തെളിവുകൾ നൽകണം. മാറ്റങ്ങൾ ശാസ്ത്രമേളകൾ വിദ്യാർഥി കേന്ദ്രീകൃതമാക്കുന്നതിലും ഗുണനിലവാരം ഉയർത്തുന്നതിനും സഹായിക്കുമെന്ന കണക്കുകൂട്ടലിലാണു വിദ്യാഭ്യാസ വകുപ്പ്.
Post a Comment
0 Comments