അന്തിമ പട്ടികയിൽ ബിഹാറിൽ 18 ലക്ഷം വോട്ടർമാർ വർധിച്ചു


പട്ന : ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തീവ്ര പരിഷ്‌കരണത്തിനു ശേഷമുള്ള അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. കരട് പട്ടികയേക്കാള്‍ 18 ലക്ഷം വോട്ടര്‍മാര്‍ അന്തിമ പട്ടികയില്‍ കൂടുതലാണ്. 
എങ്കിലും 2025 ജൂണിലെ വോട്ടര്‍ പട്ടികയില്‍ ഉണ്ടായിരുന്ന 47 ലക്ഷം വോട്ടര്‍മാര്‍ പുതിയ പട്ടികയില്‍ നിന്നും പുറത്തായിട്ടുണ്ട് എന്നതാണ് ശ്രദ്ധേയം. 
ഓരോരുത്തര്‍ക്കും വോട്ടവകാശമുണ്ടോയെന്ന് ഓണ്‍ലൈനായി പരിശോധിക്കണമെന്ന് വോട്ടര്‍മാരോട് കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
പുതുതായി എത്ര പേരെ ഉള്‍പ്പെടുത്തി, എത്ര പേരെ നീക്കം ചെയ്തു എന്നിവയടക്കമുള്ള കണക്കുകള്‍ പുറത്തുവരാനുണ്ട്. 
2025 ജൂണിലാണ് ബിഹാറില്‍ എസ് ഐ ആര്‍ നടപടികള്‍ ആരംഭിച്ചത്. 
7.89 കോടിയിലധികം വോട്ടര്‍മാരോട് ഫോമുകള്‍ വീണ്ടും പൂരിപ്പിച്ച് നല്‍കാന്‍ നിര്‍ദേശിച്ചിരുന്നു. കരട് പട്ടികയില്‍ 7.24 കോടി വോട്ടര്‍മാരാണുണ്ടായിരുന്നത്. 

Post a Comment

0 Comments