അനധികൃത പാർക്കിങ്: പരിശോധന കർശനമാക്കി

റോഡ് യാത്ര  സുരക്ഷിതമാക്കുന്നതിനും ഗതാഗതതടസം ലഘൂകരിക്കുന്നതിനും റോഡപകടങ്ങൾ കുറയ്ക്കുന്നതിനുമായി അനധികൃതമായി റോഡിൽ വാഹനം പാർക്ക് ചെയ്തവർക്കെതിരെ  കേരള പൊലീസിൻറെ ട്രാഫിക് ആൻറ് റോഡ് സേഫ്റ്റി മാനേജ്മെൻറ് വിഭാഗത്തിൻറെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ 29,301 വാഹനങ്ങൾക്ക് പിഴ ഈടാക്കി.   സെപ്റ്റംബർ 21 മുതൽ 27 വരെ ഏഴ് ദിവസം നീണ്ട പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്.

സംസ്ഥാന പാതകളിൽ 9489, ദേശീയ പാതകളിൽ 8470, മറ്റ് പാതകളിൽ 11342 എന്ന രീതിയിലാണ് നിയമലംഘനങ്ങൾ നടന്നതായി കണ്ടെത്തിയിട്ടുള്ളത്. 

അപകടസാധ്യത കൂടിയ മേഖലകൾ, വാഹന സാന്ദ്രതകൂടിയ പാതകൾ, പ്രധാനപ്പെട്ട ജംഗ്ഷനുകൾ, സർവ്വീസ് റോഡുകൾ എന്നിവ കേന്ദ്രീകരിച്ചാണ്  പരിശോധനകൾ നടന്നത്. 

അനധികൃത പാർക്കിംഗ് ഗതാഗതക്കുരുക്കിന് മാത്രമല്ല പലപ്പോഴും ദേശീയപാതകളിൽ നടക്കുന്ന അപകടങ്ങളിൽപ്പെടുന്നവരെ കൃത്യസമയത്ത് അടിയന്തിര ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിക്കുന്നതിനും ഭീഷണിയാകാറുണ്ട്. 

ട്രാഫിക് ആൻറ് റോഡ് സേഫ്റ്റി മാനേജ്മെൻറ് ഐ.ജി എസ്.കാളിരാജ് മഹേഷ് കുമാറിൻറെ നിർദേശപ്രകാരം ട്രാഫിക് നോർത്ത് സോൺ, സൗത്ത് സോൺ എസ്.പി മാരുടെ മേൽനോട്ടത്തിൽ ജില്ലാ ട്രാഫിക് നോഡൽ ഓഫീസർമാരുമായി സഹകരിച്ചാണ് പരിശോധനകൾ നടത്തിയത്. ഇത്തരം പരിശോധനകൾ തുടർന്നും നടത്തി റോഡ് ഗതാഗതം സുരക്ഷിതമാക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുമെന്നും  ഐ.ജി അറിയിച്ചു.
റോഡ് സുരക്ഷാ മാനേജെൻ്റിൻ്റെ ശുഭയാത്ര പദ്ധതിയുടെ ഭാഗമായി, പൗരന്മാർക്ക് നിയമലംഘനങ്ങൾ വാട്ട്സ്ആപ്പ് നമ്പർ : 9747001099  

Post a Comment

0 Comments