ഇന്ത്യാ സ്‌കില്‍സ് മത്സരത്തിന് രജിസ്റ്റര്‍ ചെയ്യാം



തൊഴില്‍ പരിശീലനത്തിലെയും നൈപുണ്യ വികസനത്തിലെയും മികവ് പ്രകടമാക്കുന്ന 2025ലെ ഇന്ത്യാ സ്‌കില്‍സ് മത്സരത്തിന് (ഐഎസ്‌സി) രജിസ്‌ട്രേഷന്‍ ആരംഭിച്ചു. രാജ്യത്തെ പ്രതിഭാധനരായ യുവതയെ കണ്ടെത്താനും പരിപോഷിപ്പിക്കാനും ആദരിക്കാനുമായി 63 നൈപുണ്യ മേഖലകളിലാണ് മത്സരം. പ്രായപരിധി: 16-25. മത്സരാര്‍ഥികള്‍ 2004 ജനുവരി ഒന്നിനോ ശേഷമോ ജനിച്ചവരാകണം. സൈബര്‍ സുരക്ഷ, മെക്കട്രോണിക്സ്, എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് തുടങ്ങിയ നൂതന സാങ്കേതികവിദ്യകളുമായി ബന്ധപ്പെട്ട നൈപുണ്യ മത്സരങ്ങളില്‍ 2001 ജനുവരി ഒന്നിനോ ശേഷമോ ജനിച്ചവര്‍ക്ക് പങ്കെടുക്കാം. ഓരോ മത്സരാര്‍ഥിക്കും ഒരു നൈപുണ്യ മത്സരത്തിനാണ് അപേക്ഷിക്കാനാവുക. രണ്ട് പ്രാഥമിക ഘട്ടങ്ങളിലായി മത്സരം നടക്കും. രണ്ട് ഘട്ടങ്ങളും മേഖലാതല നൈപുണ്യ മത്സരങ്ങളിലേക്കെത്തുകയും തുടര്‍ന്ന് ബൂട്ട് ക്യാമ്പുകളും ദേശീയ മത്സരവും സംഘടിപ്പിക്കുകയും ചെയ്യും. ദേശീയ മത്സരത്തിലെ വിജയികള്‍ക്ക് 2026ലെ വേള്‍ഡ് സ്‌കില്‍സ് മത്സരത്തിലും മറ്റ് അന്താരാഷ്ട്ര ഫോറങ്ങളിലും ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ പരിശീലനവും മാര്‍ഗനിര്‍ദേശങ്ങളും നല്‍കും. 
പങ്കെടുക്കാന്‍ സ്‌കില്‍ ഇന്ത്യ ഡിജിറ്റല്‍ ഹബ് പോര്‍ട്ടല്‍ വഴി സെപ്റ്റംബര്‍ 30നകം രജിസ്ട്രേഷന്‍ പൂര്‍ത്തീകരിക്കണം. വിശദ വിവരങ്ങള്‍ www.skillindiadigital.gov.in ല്‍ ലഭിക്കും. രജിസ്ട്രേഷന്‍ ലിങ്ക്: https://www.skillindiadigital.gov.in/account/register?returnUrl=%2Findia-skills-2025&utm_osurce=BannerClicks&utm_medium=Web&utm_campaign=IndiaSkills

Post a Comment

0 Comments