ഏഷ്യാ കപ്പ്: ഇന്ത്യക്ക് മിന്നും ജയം


ദുബായ് : ഏഷ്യാകപ്പ് ക്രിക്കറ്റ് മത്സരത്തിൽ പാക്കിസ്ഥാനെ 7 വിക്കറ്റിന് ടീം ഇന്ത്യ തകർത്തു.
പാക്കിസ്ഥാൻ ഉയർത്തിയ 128 റൺസെന്ന വിജയലക്ഷ്യം 15.5 ഓവറിൽ മൂന്നു വിക്കറ്റ് മാത്രം നഷ്ടമാക്കി മറികടന്നാണു 
ഇന്ത്യൻ ടീം ഏഴു വിക്കറ്റിന്റെ മിന്നും ജയം സ്വന്തമാക്കിയത്. 

ടോപ് സ്കോററായി ക്യാപ്റ്റൻ സൂര്യകുമാർ യാദവ് (37 പന്തിൽ 47*) മുന്നിൽനിന്നു നയിച്ചപ്പോൾ അഭിഷേക് ശർമ (13 പന്തിൽ 31), തിലക് വർമ (31 പന്തിൽ 31), ശുഭ്മാൻ ഗിൽ (7 പന്തിൽ 10), ശിവം ദുബൈ (7 പന്തിൽ 10*) എന്നിങ്ങനെയാണ് മറ്റു ബാറ്റർമാരുടെ സംഭാവനകൾ. ഏഷ്യാ കപ്പ് ടൂർണമെന്റിലെ തുടർച്ചയായ രണ്ടാം ജയത്തോടെ നാലു പോയിന്റുമായി ഗ്രൂപ്പ് എയിലെ ഒന്നാം സ്ഥാനം നിലനിർത്തിയ ഇന്ത്യ, സൂപ്പർ ഫോറിന് യോഗ്യത നേടുകയും ചെയ്തു. 19ന് ഒമാനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.
പാക്ക് ക്യാപ്റ്റൻ്റെ മുഖത്തേക്കു നോക്കാതെയാണ് സൂര്യകുമാർ യാദവ് ടോസ് ഇട്ടത്. കളിക്ക് മുൻപും കഴിഞ്ഞതിനു ശേഷവും ഇന്ത്യൻ താരങ്ങൾ പാക്കിസ്ഥാൻ കളിക്കാരുമായി ഹസ്‌തദാനം ചെയ്‌തില്ല. 

Post a Comment

0 Comments