റീൽസെടുക്കാൻ ലൈറ്റ് ഹൗസിന് മുകളിൽ കയറി ഗുണ്ട് പൊട്ടിച്ചു; കൈപ്പത്തി തകർന്നു
ചാവക്കാട് : റീൽസെടുക്കാനുള്ള ശ്രമത്തിൽ യുവാവിൻ്റെ കൈപ്പത്തി തകർന്നു. ചാവക്കാട് ലൈറ്റ് ഹൗസിന് മുകളിൽ കയറിയാണു യുവാവ് ഗുണ്ട് പൊട്ടിച്ചത്. അതിസുരക്ഷാമേഖലയിൽ ഉണ്ടായ പൊട്ടിത്തെറി ജനങ്ങളെ പരിഭ്രാന്തിയിലാക്കി.
തൊട്ടാപ്പ് ലൈറ്റ് ഹൗസിന് മുകളിലാണ് സംഭവം. ചാവക്കാട് മടപ്പേൻ സൽമാൻ ഫാരിസിനാണ് (26) പരുക്കേറ്റത്. ഗുണ്ട് പൊട്ടി യുവാവിന്റെ വലതുകൈപ്പത്തി തകർന്നു. ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. റീൽസ് എടുക്കാനാണ് യുവാവും സംഘവും ഗുണ്ടുമായി ലൈറ്റ് ഹൗസിന് മുകളിൽ കയറിയതെന്ന് ചാവക്കാട് പൊലീസ് പറഞ്ഞു. ലൈറ്റ് ഹൗസ് സന്ദർശിക്കാനെത്തിയതാണ് സൽമാൻ ഫാരിസ് ഉൾപ്പെടെയുള്ള സംഘം. ഉദ്യോഗസ്ഥരും നാട്ടുകാരും എത്തിയപ്പോഴേക്കും പരിക്കേറ്റ യുവാവുമായി കൂടെയുണ്ടായിരുന്നവർ ആശുപത്രിയിലേക്ക്
പോയി. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് യുവാവ്. പൊലീസ് അന്വേഷണം ആരംഭിച്ചു.

Post a Comment
0 Comments