മുത്താമ്പി പാലത്തിൽ നിന്നു പുഴയിൽ വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കൊയിലാണ്ടി : മുത്താമ്പി പാലത്തിൽ നിന്നു പുഴയിൽ വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി.  അരിക്കുളം മാവട്ട് മോവർ വീട്ടിൽ പ്രമോദിന്റെ (48) മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് രാവിലെ 5 മണിയോടെയാണു പുഴയിൽ വീണത്. 
യുവാവ് ബൈക്കിലാണ് ഇവിടെ എത്തിയതെന്ന് കരുതുന്നു. ബൈക്ക് പാലത്തിൽ കണ്ടെത്തിയിരുന്നു. അഗ്നി രക്ഷാസേനയുടെ സ്കൂബ സംഘം പുഴയിൽ നടത്തിയ തിരച്ചിലിലാണ്  മൃതദേഹം കണ്ടെത്തിയത്. മുത്താമ്പി പാലത്തിന് അടിയിൽ 26 അടി താഴ്ചയിൽ നിന്നാണ് സ്കൂബ സംഘം മൃതദേഹം കണ്ടെത്തിയത്. കൊയിലാണ്ടി അഗ്നിരക്ഷാ നിലയം സ്റ്റേഷൻ ഓഫിസർ വി.കെ.ബിജുവിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ പി.എം അനിൽകുമാർ , ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ അനൂപ് വി കെ, അനൂപ് പി, മനുപ്രസാദ്, അഭിലാഷ്, നിഖിൽ മല്ലിശ്ശേരി, നിഖിൽ, ഇർഷാദ് ടി കെ,ജാഹിർ എം,രജീഷ് വി പി,സിജിത്ത് സി, രജിലേഷ് സി എം, ഹോം ഗാർഡുമാരായ അനിൽകുമാർ, സുധീഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. 

Post a Comment

0 Comments