സസ്പെൻസ് അവസാനിപ്പിച്ചു; രാഹുൽ സഭയിലെത്തി

തിരുവനന്തപുരം : യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡൻ്റും പാലക്കാട് എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭാ സമ്മേളനത്തിന് എത്തി. രാഹുലിനെതിരെ യുവതികളുടെ ആരോപണം വന്നതോടെയാണ് കോൺഗ്രസ് പാർലമെൻ്ററി പാർട്ടി നടപടിയെടുത്തത്. അതിനാൽ 
സഭയിൽ എത്തുമോ ഇല്ലയോ എന്ന കാര്യത്തിൽ അവ്യക്തത നിലനിന്നിരുന്നു. നേതാക്കളുടെ താക്കീത് ലംഘിച്ചാണ് രാഹുലെത്തിയത്. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ കടുത്ത എതിർപ്പ് അവഗണിച്ചാണ് രാഹുൽ നിയമസഭയിൽ എത്തിയിരിക്കുന്നത്. യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് നേമം ഷജീറും രാഹുലിനൊപ്പമുണ്ടായിരുന്നു. നിയമസഭയിലേക്ക് പോകുമെന്ന് ചില കോൺഗ്രസ് നേതാക്കളെ രാഹുൽ നേരത്തെ അറിയിച്ചിരുന്നു. 
 സ്വതന്ത്ര എം.എൽ.എ. പി.വി.അൻവറിനു നേരത്തെ അനുവദിച്ച സീറ്റാണ് രാഹുലിന്  ലഭിച്ചത്. സാധാരണയായി പാർട്ടിയുടെ എം.എൽ.എ.മാർ പ്രത്യേക ബ്ലോക്കുകളിലാണ് ഇരിക്കാറ്. പാർലമെൻ്ററി പാർട്ടിയിൽ നിന്ന് പുറത്താക്കിയ വിവരം പ്രതിപക്ഷ നേതാവ് സ്പീക്കറെ അറിയിച്ചതിനാലാണു കോൺഗ്രസ് ബ്ലോക്കിൽ നിന്നു മാറ്റി രാഹുലിന് പ്രത്യേക സീറ്റ് നൽകിയത്.

Post a Comment

0 Comments