കാപ്പ ചുമത്തി ജയിലിൽ അടച്ചു
കോഴിക്കോട് : നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും മാവൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ റൗഡിയുമായ മാവൂർ കണ്ണിപറമ്പ് സ്വദേശി അനൂപ് അരുൺ നിവാസില്‍ അരുണിനെ (39) കാപ്പ ചുമത്തി ജയിലിൽ അടച്ചു. പ്രതിക്കെതിരെ കോഴിക്കോട്, കണ്ണൂർ ജില്ലകളിലായി ചേവായൂര്‍, മാവൂര്‍, മെഡിക്കല്‍ കോളജ്, തലശ്ശേരി സ്റ്റേഷനുകളിലായി നിരവധി ക്രിമിനൽ കേസുകള്‍ നിലവിലുണ്ട്. തലശ്ശേരി റെയിൽവെ സ്റ്റേഷന്‍ പാർക്കിങ്ങിൽ നിർത്തിയിട്ട മോട്ടോർ സൈക്കിൾ മോഷണം നടത്തിയതിന് പിടിക്കപ്പെട്ട് ജയിലിൽ കഴിയുകയായിരുന്ന പ്രതിയെ കാപ്പ ഉത്തരവ് പ്രകാരം കണ്ണൂർ സെൻട്രൽ ജയിലിലടക്കുകയായിരുന്നു. മെഡിക്കൽ കോളേജ് സബ് ഡിവിഷൻ അസിസ്റ്റന്‍റ് കമ്മീഷണർ എ.ഉമേഷിൻ്റെ നിർദ്ദേശാനുസരണം മാവൂർ പോലീസ് സ്റ്റേഷൻ ഇന്‍സ്പെക്ടര്‍ ആർ.ശിവകുമാർ നടപടികൾ സ്വീകരിച്ചു. കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മിഷണർ അരുൺ കെ പവിത്രൻ സമർപ്പിച്ച ശുപാർശയിലാണ് കോഴിക്കോട് ജില്ലാ കലക്ടർ പ്രതിയെ കണ്ണൂർ സെൻട്രൽ ജയിലിൽ പാർപ്പിക്കാൻ ഉത്തരവ് നൽകിയത്.

Post a Comment
0 Comments