Kollam
കൊട്ടാരക്കരയിൽ മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം
കൊല്ലം : കളിക്കുന്നതിനിടെ കിണറ്റിൽ വീണു കുഞ്ഞ് മരിച്ചു.
കൊട്ടാരക്കര വിലങ്ങറ പിണറ്റിൻമൂട്ടിലാണ് സംഭവം. ബൈജുവിന്റെയും ധന്യയുടെയും മകൻ ദിലിനാണ് (3) മരിച്ചത്. കളിക്കുന്നതിനിടെ വീട്ടുമുറ്റത്തെ കിണറ്റിൽ വീഴുകയായിരുന്നു. ഉടൻ ഫയർഫോഴ്സ് എത്തി പുറത്തെടുത്തു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

Post a Comment
0 Comments