വ്യാജ മോഷണ കേസിലെ ഇര; ബിന്ദുവിന് ജോലി
തിരുവനന്തപുരം :
പേരൂർക്കടയിൽ പോലീസ് എടുത്ത വ്യാജ മോഷണ ക്കേസിൽ ഇരയാക്കപ്പെട്ട ബിന്ദുവിനു സ്കൂളിൽ
ജോലി.
തിരുവനന്തപുരം എംജിഎം പബ്ലിക് സ്കൂളിലാണ് പ്യൂണായി ബിന്ദു ജോലിയിൽ പ്രവേശിച്ചത്. ബിന്ദുവിനെ സ്കൂൾ അധികൃതർ നേരത്തെ വീട്ടിലെത്തി ക്ഷണിച്ചിരുന്നു. പേരൂർക്കടയിലേത് വ്യാജ മാലമോഷണക്കേസ് ആണെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ വ്യക്തമായിരുന്നു. മോഷണം പോയെന്നു പറഞ്ഞ മാല പരാതിക്കാരി ഓമന ഡാനിയേലിൻ്റെ വീട്ടിൽ നിന്ന് ലഭിച്ചിരുന്നു. ബിന്ദുവിന്റെ അറസ്റ്റ് ന്യായീകരിക്കാനാണ് ഉദ്യോഗസ്ഥർ
മോഷണ കഥ മെനഞ്ഞതെന്നും ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിൽ വ്യക്തമായിരുന്നു.
കഴിഞ്ഞ ഏപ്രിൽ 23-നായിരുന്നു സംഭവം. നെടുമങ്ങാട് സ്വദേശിനിയായ ബിന്ദു ജോലിക്ക് നിന്ന വീട്ടിൽ നിന്ന് സ്വർണ മാല കാണാതായി. വീട്ടുകാർ നൽകിയ പരാതിയിൽ ബിന്ദുവിനെ പേരൂർക്കട പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി മാനസികമായി പീഡിപ്പിച്ചതായി ഇവർ പറയുന്നു.
Post a Comment
0 Comments