കൊട്ടാരക്കരയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം


കൊട്ടാരക്കര :  ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ 3 യുവാക്കൾ മരിച്ചു. കൊട്ടാരക്കര അമ്പലത്തുംകാല റോഡില്‍ നീലേശ്വരം ഗുരുമന്ദിരത്തിന് സമീപത്തുവെച്ചായിരുന്നു അപകടം. പാലക്കാട് സ്വദേശി സഞ്ജയ് (23), കല്ലുവാതുക്കല്‍ സ്വദേശി വിജില്‍ (27), ആറ്റിങ്ങല്‍ സ്വദേശി അജിത്ത് (28) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ആയിരുന്നു അപകടം.
നീലേശ്വരത്ത് ഒരു വിവാഹത്തില്‍ പങ്കെടുക്കാൻ എത്തിയതായിരുന്നു  യുവാക്കൾ. വിവാഹ വീട്ടിലെത്തിയ യുവാക്കള്‍ സഞ്ചരിച്ചിരുന്ന ബൈക്കുകളില്‍ ഒരെണ്ണം എതിരെ വന്ന ബുള്ളറ്റുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മൂന്നു പേരും തൽക്ഷണം മരിച്ചു. 
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പാലക്കാട് സ്വദേശി അക്ഷയിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

Post a Comment

0 Comments