യുവതിയുടെ മരണം; ചികിത്സാ പിഴവെന്ന് പരാതി



തൊടുപുഴ : സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരുന്ന യുവതി മരിച്ചു. കണ്ണൂർ മട്ടന്നൂർ സ്വദേശിനി സുമി മുഹമ്മദാണ് (32) മരിച്ചത്. 
ചികിത്സാ പിഴവ് ആരോപിച്ച്‌ തൊടുപുഴയിലെ സ്വകാര്യ  ആശുപത്രിക്ക് എതിരെ യുവതിയുടെ ബന്ധുക്കള്‍ രംഗത്തെത്തി. ഒരു കോടി രൂപ ചിലവുള്ള ടില്‍ തെറാപ്പി പരാജയപ്പെട്ടുവെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.  അർബുദ രോഗികൾക്കുള്ള ആധുനിക ചികിത്സാ രീതിയാണ് ടില്‍ തെറാപ്പി. ചികിത്സാ പിഴവ് ഉണ്ടായതിനാൽ സുമി കൂടുതല്‍ ഗുരുതരാവസ്ഥയിലായെന്ന്  കുടുംബം പരാതി പറയുന്നു.  കൂടാതെ രോഗിയെ ഡിസ്ചാർജ് ചെയ്യണമെന്ന് ആശുപത്രി അധികൃതർ ആവശ്യപ്പെട്ടതായും ബന്ധുക്കള്‍ പറഞ്ഞു. ഇക്കാര്യത്തിൽ ആശുപത്രി അധികൃതരുടെ വിശദീകരണം ലഭ്യമല്ല. 

Post a Comment

0 Comments