അയ്യപ്പ സംഗമം: വാദം പൂർത്തിയായി, വിധി പറയാൻ മാറ്റി
കൊച്ചി : അയപ്പ സംഗമത്തിനു എതിരായി നൽകിയ ഹർജികളിൽ വാദം പൂർത്തിയായതിനെത്തുടർന്ന് വിധിപറയാൻ മാറ്റി.
സർക്കാരിനായി അഡ്വക്കറ്റ് ജനറൽ കെ. ഗോപാലകൃഷ്ണക്കുറുപ്പ് ഹാജരായി. ഹർജികളിൽ വാദം പൂർത്തിയായതിനെത്തുടർന്ന് വിധിപറയാൻ മാറ്റി.
* കോടതി: സംഗമത്തില്‍ സർക്കാരിന്റെ റോള്‍ എന്താണ്?
* എജി - ദേവസ്വം ബോർഡിനെ സഹായിക്കുക മാത്രമാണ്. ഇത്തരം കാര്യങ്ങള്‍ക്കായി കുറച്ചു പണം ചെലവഴിക്കുന്നതില്‍ ഭരണഘടനാ ലംഘനമില്ല.
? അയ്യപ്പന്റെപേരില്‍ ഫണ്ട് സ്വീകരിക്കാനാകുമോ
*സ്വമേധയാ മുന്നോട്ടുവരുന്ന സ്പോണ്‍സർമാരില്‍നിന്നാണ് പണം സ്വീകരിക്കുന്നത്. ദേവസ്വവും സർക്കാരും ഫണ്ട് ചെലവഴിക്കുന്നില്ല.
?ആരെയാണ് ക്ഷണിതാക്കളായി വിളിക്കുന്നത്. അവർക്ക് പ്രത്യേക പരിഗണന നല്‍കുമോ
* മൂവായിരത്തോളംപേരെയാണ് വിളിക്കുന്നത്. മറ്റുഭക്തർക്കില്ലാത്ത പരിഗണനയൊന്നും നല്‍കില്ല. ശബരിമലയുടെ വികസനകാര്യത്തില്‍ അവരില്‍നിന്ന് അഭിപ്രായം തേടും.
?സമാഹരിക്കുന്ന പണം എന്തുചെയ്യും
* ശബരിമല മാസ്റ്റർ പ്ലാനിനായി 1300 കോടി രൂപ കണ്ടെത്തണം. പദ്ധതിയിട്ടിരിക്കുന്ന റോപ്പ് വേ നിർമിച്ചുനല്‍കാൻ തയ്യാറായി ആരെങ്കിലും മുന്നോട്ടുവന്നാല്‍ സ്വീകരിക്കും. അതിലൊന്നും തെറ്റില്ല.
?സംഗമത്തിനായി പമ്ബയില്‍ നിർമിക്കുന്നത് താത്കാലിക സൗകര്യമോ സ്ഥിരം സംവിധാനമോ
* ജി. ബിജു (ദേവസ്വം അഭിഭാഷകൻ): താത്കാലിക പന്തലാണ് ഒരുക്കുന്നത്. എസി ഒന്നുമില്ല.
അയ്യപ്പസംഗമം നടത്തുന്നത് സർക്കാരെന്ന് ഹർജിക്കാർ
ഹൈന്ദവീയം ഫൗണ്ടേഷൻ സെക്രട്ടറി കളമശ്ശേരി സ്വദേശി എം. നന്ദകുമാർ, അഡ്വ. അജീഷ് കളത്തില്‍ ഗോപി തുടങ്ങിയവർ ഫയല്‍ചെയ്ത ഹർജികളാണ് പരിഗണനയിലുള്ളത്. മതേതരസ്ഥാപനമായ സർക്കാരിന് ഇത്തരത്തിലൊരു പരിപാടി നടത്താനാകില്ലെന്നും അയ്യപ്പസംഗമം എന്ന പേരുപോലും ഉപയോഗിക്കുന്നത് തെറ്റാണെന്നുമാണ് ഹർജിക്കാരുടെ വാദം. ദേവസ്വത്തിന്റെപേരില്‍ സർക്കാരാണ് പരിപാടി നടത്തുന്നതെന്നും ഹർജിക്കാർ വാദിക്കുന്നു.
Post a Comment
0 Comments