അനുമതി തേടിയത് പതിനായിരം പേരുടെ റാലിക്ക്; എത്തിയത് നാലിരട്ടി
ചെന്നൈ : കരൂറിൽ തമിഴ് വെട്രി കഴകം നേതാവും നടനുമായ വിജയ് സംഘടിപ്പിച്ച റാലിക്കിടെ ഉണ്ടായതിക്കിലും തിരക്കിലും പരുക്കേറ്റ് മരിച്ചതിൽ 6 പേർ കുട്ടികളും 16 പേർ സ്ത്രീകളും ആകെ മരണ സംഖ്യ 40. റാലിക്കിടെ വിജയ് ആൾക്കൂട്ടത്തിലേക്ക് വെള്ളക്കുപ്പികൾ എറിഞ്ഞു കൊടുത്തതാണ് തിക്കും തിരക്കും വർധിപ്പിച്ചതും രാജ്യത്തെ നടുക്കിയ ദുരന്തത്തിനു ഇരയാക്കിയതും. സംഘാടകർക്കെതിരെ പൊലീസ് കേസ് എടുത്തു. റാലിക്ക് അനുമതി തേടിയപ്പോൾ അധികതരെ അറിയിച്ചത് 10,000 പേർ പങ്കെടുക്കുമെന്നായിരുന്നു. എന്നാൽ അതിൻ്റെ നാലിരട്ടിയിലേറെ ആളുകൾ തടിച്ചുകൂടിയിരുന്നു. മദ്രാസ് ഹൈക്കോടതിയുടെ മുന്നറിയിപ്പ് അവഗണിച്ചാണ് ടിവികെ റാലി സംഘടിപ്പിച്ചത്. ആശുപത്രിയിൽ കഴിയുന്നവരിൽ നിരവധിപേർ ഗുരുതരാവസ്‌ഥയിലാണ്. കേരളം തമിഴ്‌നാടിന് സഹായം വാഗ്‌ദാനം ചെയ്‌തു. അപകടം ഉണ്ടായ ഉടൻ ചാ ർട്ടേഡ് വിമാനത്തിൽ ചൈന്നൈക്ക് പറന്ന വിജയുടെ നടപടി വിമർശനത്തിനു ഇടയാക്കി. രാഷ്ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് പ്രസിഡൻ്റ് മല്ലികാർജുൻ ഖാർഗെ, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, മുഖ്യമന്ത്രി പിണറായി വിജയൻ, പ്രിയങ്കാ ഗാന്ധി, കമൽ ഹാസൻ തുടങ്ങി വിവിധ നേതാക്കൾ അനുശോചിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് തമിഴ്‌നാട് സർക്കാർ 10 ലക്ഷം വീതം സഹായ ധനം പ്രഖ്യാപിച്ചു. സംഭവത്തെ കുറിച്ച് ജസ്‌റ്റിസ് അരുണ ജഗദീശൻ അന്വേഷണം നടത്തി സർക്കാരിനു റിപ്പോർട്ട് നൽകും.
Post a Comment
0 Comments