Kottayam
മൃതദേഹം കൊണ്ടുപോകാൻ പണമില്ല, അന്ത്യക്രിയ നടത്താൻ ഉറ്റവർക്ക് ചിതാഭസ്‌മം എത്തിച്ചു നൽകി പൊലീസ്
കോട്ടയം : നിറയെ പ്രതീക്ഷകളുമായി മധ്യപ്രദേശിൽ നിന്നു ഇടുക്കിയിൽ ജോലിക്കെത്തിയതായിരുന്നു പതിനെട്ടുകാരനായ അമൻകുമാർ നിനച്ചിരിക്കാതെ രോഗബാധിതനായ അമൻ കുമാർ ചികിത്സയിലിരിക്കെ കോട്ടയം മെഡിക്കൽ കോളജിൽ വച്ച് മരണത്തിനു കീഴടങ്ങി. അമൻകുമാറിൻ്റെ മൃതദേഹം നാട്ടകത്തെ മോർച്ചറിയിൽ എത്തിച്ച ശേഷം കരാറുകാരൻ സ്ഥലംവിട്ടു ഇതോടെയാണു വിവരം അറിഞ്ഞ ചിങ്ങവനം പൊലീസ് അമൻകുമാറിൻ്റെ ബന്ധുക്കളുമായി സംസാരിച്ചത്. എന്നാൽ മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള സാമ്പത്തിക സ്‌ഥിതി കുടുംബത്തിനു ഉണ്ടായിരുന്നില്ല. ചിതാഭസ്‌മം നാട്ടിൽ എത്തിച്ചു കിട്ടിയാൽ മതി എന്നായിരുന്നു കുടുംബത്തിൻ്റെ അഭ്യർഥന ബന്ധുക്കളുടെ ആഗ്രഹം പോലെ മുട്ടമ്പലം ശ്‌മശാനത്തിൽ മൃതദേഹം സംസ്കരിച്ചു. നാട്ടിലേക്ക് ചിതാഭസ്‌മം അയക്കാൻ ശ്രമിച്ചപ്പോൾ കുറിയർ കമ്പനികളെന്നും അമൻകുമാറിൻ്റെ വിലാസമുള്ള സ്‌ഥലത്തില്ല ഒടുവിൽ തപാൽ മാർഗം ചിതാഭസ്‌മം അയച്ചു. ശരിയായ വിലാസം കണ്ടെത്തുന്നതുവരെ ചിതാഭസ്‌മം ആദരവോടെ പോലീസ് *സ്‌റ്റേഷനിലാണ് സൂക്ഷിച്ചത്. ചിതാഭസ്‌മം കൈകാര്യം ചെയ്‌ത സിവിൽ പോലീസ് ഓഫിസർ യു ആർ പ്രിൻസ് ഈ ദിവസങ്ങളിൽ മത്സ്യവും മാംസവും വർജിച്ചു. ചിതാഭസ്‌മം ലഭിച്ച ശേഷം ബന്ധുക്കൾ അന്ത്യകർമങ്ങളുടെ ചടങ്ങുകൾ ചിങ്ങവനം പോലീസ് സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്‌ടർ വി.എസ്.അനിൽകുമാറിനും, സിവിൽ പോലീസ് ഓഫിസർ സഞ്ജിത്തിനും അയച്ചു നൽകിയിരുന്നു. മരണാനന്തര ചടങ്ങുകൾ പൂർത്തിയായപ്പോൾ ഈ കുടുംബം പൊലീസിനെ നന്ദി അറിയിക്കുകയും ചെയ്തു.
Post a Comment
0 Comments