കരൂർ ദുരന്തം: ഒടുവിൽ വിജയ് പ്രതികരിച്ചു



ചെന്നൈ : മണിക്കൂറുകൾ നീണ്ട നിശബ്ദതക്ക് ഒടുവിൽ തമിഴ് വെട്രി കഴകം (ടിവികെ) നേതാവും നടനുമായ വിജയ് പ്രതികരിച്ചു. കരൂറിൽ വിജയ് നടത്തിയ  റാലിക്കിടെ നാൽപതിലധികം പേർ മരിക്കാനിടയായ സംഭവം ഉണ്ടായി മണിക്കുറുകൾക്കു ശേഷമാണ് പ്രതികരിച്ചത്. കുടുംബങ്ങളെ വിജയ് അനുശോചനം അറിയിച്ചു. എക്സിലാണ് നടൻ പ്രതികരണം നടത്തിയത്. ഹൃദയം തകർന്നിരിക്കുന്നു, പറഞ്ഞറിയിക്കാൻ പറ്റാത്ത വേദന. മരിച്ചവരുടെ കുടംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നു. ദുരന്തത്തെ കുറിച്ച് കൃത്യമായ വിവരങ്ങൾ അറിയാൻ തമിഴ്‌നാട് സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. ഉപമുഖ്യമന്ത്രി ഉദയനിധി സ്‌റ്റാലിൻ ദുരന്ത സ്‌ഥലത്തേക്ക് പുറപ്പെട്ടു.

Post a Comment

0 Comments