വൻ രാസ ലഹരി ശേഖരവുമായി 2 പേർ പിടിയിൽ
കോട്ടക്കൽ : പൊലീസ് പരിശോധനയിൽ വൻ രാസലഹരി വേട്ട. 136.965ഗ്രാം എംഡിഎംഎയുമായി രണ്ട് പേരെ പിടികൂടി.
കോട്ടക്കൽ വളാഞ്ചേരി ചെനക്കൽ പമ്പിന് സമീപത്തുവെച്ച് വേങ്ങര കീരൻകുന്ന് സ്വദേശി അരുണിൽ നിന്ന് വിൽപ്പനയ്ക്കായി സൂക്ഷിച്ച 22 ഗ്രാം എംഡിഎംഎ രഹസ്യ വിവരത്തിൻമേൽ കോട്ടക്കൽ പോലീസ് പിടിച്ചെടുത്തു. രാസലഹരി വിൽപനയിൽനിന്നും ലഭിച്ച ഒൻപതിനായിരം രൂപയും പ്രതിയിൽ നിന്ന് ലഭിച്ചിട്ടുണ്ട്. 2022ൽ 781ഗ്രാം എംഡിഎംഎ കൈവശംവെച്ചതിന് ജയിലിലായ പ്രതി ജാമ്യത്തിലിറങ്ങിയാണ് വീണ്ടും രാസലഹരി വിൽപന നടത്തിയത്. കൂടുതൽ ചോദ്യം ചെയ്തതിൽ കോട്ടക്കൽ വേങ്ങര വെട്ടുതോട് സ്വദേശി റഫീക്ക് തോക്കാംപാറയിൽ മുറി വാടകയ്ക്കെടുത്ത് വിദ്യാർത്ഥികൾക്കും യുവാക്കൾക്കും രാസലഹാരി വിൽപന നടത്തുന്നതിൻ്റെ വിവരം പ്രതി വെളിപ്പെടുത്തി. റഫീഖിനെ പിടികൂടുമ്പോൾ അയാളുടെ കൈവശം 10.410 ഗ്രാം എംഡിഎംഎ ഉണ്ടായിരുന്നു. കൂടാതെ രാസലഹരി വിൽപനയിലൂടെ ലഭിച്ച 22,600 രൂപയും ലഭിച്ചു. തുടരന്വേഷണത്തിൽ പ്രതിയുടെ വീട് പരിശോധിച്ചപ്പോൾ 104.55 ഗ്രാം എംഡിഎംഎയും അത് അളക്കാൻ ഉപയോഗിക്കുന്ന ഡിജിറ്റൽ ത്രാസ്സും പാക്കിംഗ് വസ്തുക്കളും വലിക്കാൻ ഉപയോടിക്കുന്ന മൂന്ന് ഗ്ലാസ് ഫ്യൂമുകളും കണ്ടെടുത്തു. രണ്ട് പ്രതികളെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
മലപ്പുറം ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥിന്റെ നിർദ്ദേശപ്രകാരം ഡിവൈഎസ്പി കെ എം ബിനു, നാർകോട്ടിക് സെൽ ഡിവൈഎസ്പി സിബി എൻ ഒ എന്നിവരുടെ മേൽനോട്ടത്തിൽ കോട്ടക്കൽ പോലീസ് ഇൻസ്പെക്ടർ സംഗീത് പുനത്തിൽ, എഎസ്ഐമാരായ രജീഷ് , ബുഷ്റ, എസ് സിപിഒമാരായ ബിജു റോബർട്ട്, ബിനു കുമാർ, സിപിഒ മുഹമ്മദ് എന്നിവർക്കൊപ്പം മലപ്പുറം ഡാൻസഫിൽ നിന്നും എസ്ഐമാരായ ജസ്റ്റിൻ കെ ആർ, യാസിർ എ എം, സിപിഒമാരായ ദിനേഷ് കെ, മുഹമ്മദ് സലീം പി, ബിജു വി പി, ജസീർ കെ കെ, രഞ്ജിത് ആർ എന്നിവരുടെ അന്വേഷണസംഘമാണ് രാസലഹരി പിടികൂടി പ്രതികളെ അറസ്റ്റ് ചെയ്തത്.
Post a Comment
0 Comments