Chennai
കരൂർ ദുരന്തം: മരണസംഖ്യ ഉയരുന്നു, പ്രധാനമന്ത്രി അനുശോചിച്ചു
ചെന്നൈ : കരൂരിൽ നടൻ വിജയിയുടെ തമിഴ് വെട്രി കഴകം സംഘടിപ്പിച്ച റാലിക്കിടെ തിക്കിലും തിരക്കിലും വെട്ടു മരിച്ചവരുടെ എണ്ണം 40 ആയി. നൂറോളം പേർ പരുക്കേറ്റു ആശുപത്രിയിൽ ചികിത്സയിലാണ്. 12 പേരുടെ നില ഗുരുതരമായി തുടരുന്നു. പരിപാടിയിൽ പങ്കെടുക്കാൻ ആറ് മണിക്കൂർ വൈകിയാണ് വിജയ് ഇവിടെ എത്തിയത്.
കരൂർ റാലി ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു. മരിച്ചവരുടെ കുടുംബത്തിൽ ദുഃഖത്തിൽ പങ്കുചേരുന്നു എന്നും പ്രയാസമുള്ള ഈ സമയം മറികടക്കാൻ അവർക്ക് ശക്തിയുണ്ടാകട്ടെ എന്നും പ്രധാനമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
Post a Comment
0 Comments