വിമാനത്തിലെ ശുചിമുറിയിൽ പുകവലി; യാത്രക്കാരൻ കസ്റ്റഡിയിൽ

തിരുവനന്തപുരം :  വിമാനത്തിലെ ശൗചാലയത്തിൽ പുകവലിച്ച യാത്രക്കാരൻ പിടിയിൽ. തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശിയെയാണ് വിമാനത്താവളത്തിലെ സുരക്ഷാസേനാ പിടികൂടി വലിയ തുറ പൊലീസിന് കൈമാറിയത്. 
ബുധനാഴ്ച രാത്രി7.30 ഓടെ ഷാർജയിൽ നിന്ന് തിരുവനന്തപുരത്തെത്തിയ എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാരനായിരുന്നു ഇയാൾ.
വിമാനത്തിലെ  ശുചിമുറിയിൽ പുക വലിച്ചതോടെ അലാം മുഴങ്ങിയിരുന്നു. ഇക്കാര്യം വിമാനത്താവളത്തിലെ സുരക്ഷ അറിയിക്കുകയായിരുന്നു. അവരാണ് യാത്രക്കാരനെ കസ്റ്റഡിയിലെടുത്ത് പോലീസിനെ കൈമാറിയത്. 

Post a Comment

0 Comments