സിപിഎം നേതാക്കൾക്കെതിരെ ഗുരുതര സാമ്പത്തിക ആരോപണങ്ങളുമായി ഡിവൈഎഫ്ഐ നേതാവിൻ്റെ ഫോൺ സംഭാഷണം
തൃശൂർ : ഡിവൈഎഫ്ഐ നേതാവ് സിപിഎം നേതാക്കളുടെ സാമ്പത്തിക വളർച്ചയെ കുറിച്ച് പറയുന്ന ഫോൺ സംഭാഷണം പുറത്ത്. ഡിവൈഎഫ്ഐ തൃശ്ശൂർ ജില്ലാ സെക്രട്ടറിയും സംസ്‌ഥാന സെക്രട്ടറിയേറ്റ് മെമ്പറുമായ വി.പി ശരത് പ്രസാദിൻ്റെ സംഭാഷണമാണിതെന്ന് ചാനലുകൾ റിപ്പോർട്ട് ചെയ്‌തു. എ.സി.മൊയ്‌തീൻ, എം.കെ.കണ്ണൻ എന്നിവർക്കു എതിരെയാണ് സ്വകാര്യ സംഭാഷണത്തിലെ പരാമർശങ്ങൾ സിപിഎം നേതൃത്വത്തിലുള്ള സഹകരണ സംഘത്തിൽ അഴിമതി ഉണ്ടെന്നും സംസാരത്തിൽ കേൾക്കാം. സിപിഎമ്മിൻ്റെ ജില്ലാ ലീഡർഷിപ്പിലുള്ള ആർക്കും സാമ്പത്തിക പ്രശ്നം ഇല്ല. നേതാക്കളുടെ ഒരു ഘട്ടം കഴിഞ്ഞാൽ അവരുടെ ലെവൽ മാറും. പണം പിരിക്കാൻ ജില്ലാ കമ്മിറ്റി അംഗങ്ങൾക്ക് എളുപ്പമാണ്. സിപിഎം നേതാക്കൾ അവരവരുടെ കാര്യം നോക്കാൻ നല്ല മിടുക്കന്മാരാണ്. എം.കെ.കണ്ണന് കോടാനു കോടി സ്വത്തുണ്ട്. കപ്പലണ്ടി കച്ചവടം ചെയ്‌ത കണ്ണേട്ടൻ രാഷ്ട്രീയം കൊണ്ടാണ് രക്ഷപ്പെട്ടത്. അത്ര വലിയ ഡീലിംഗ്സാണ് അവരൊക്കെ നടത്തുന്നത് കെ.കെ.ആർ സേവ്യർ, രാമചന്ദ്രൻ, എ.സി.മൊയ്തീൻ ഒന്നും നിസാര ആളുകളല്ല. ജില്ലയിലെ അപ്പർ ക്ലാസ്സ് ആളുകളുമായി വലിയ ബന്ധങ്ങളാണ് എ.സി മൊയ്തീനുള്ളതെന്നും ശരത് പ്രസാദിന്റെ ശബ്ദ രേഖയിലുണ്ട്. സിപിഎം നടത്തറ ലോക്കൽ കമ്മറ്റി അംഗം നിബിനുമായി വർഷങ്ങൾക്ക് മുൻപ് നടത്തിയ സംഭാഷണമാണ് പുറത്തു വന്നതെന്നാണ് വിവരം. ഇക്കാര്യം നിബിൻ സ്‌ഥിരീകരിച്ചു. ശബ്ദ സന്ദേശം തൻ്റേതാണെന്ന് ഉറപ്പില്ലെന്നും നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നും ശരത് പ്രസാദ് പറഞ്ഞു. ഓഡിയോ ക്ളിപ്പിൻ്റെ ആധികാരിത ദുരൂഹമാണ് പാർട്ടി നേതാക്കളെ കുറിച്ച് അങ്ങനെ അഭിപ്രായമില്ലെന്നും പേര് പരാമർശിച്ചവർ ഗുരു തുല്യരാണെന്നും അദ്ദേഹം വ്യക്തമാക്കി.
Post a Comment
0 Comments