കളംപാട്ടിൽ കോമരമായി നിറഞ്ഞാടിയ ശങ്കരൻ നമ്പൂതിരിക്ക് അന്ത്യാഞ്ജലി

നരിക്കുനി : വേട്ടയ്ക്കൊരുമകൻ കളംപാട്ട് ചടങ്ങുകളിൽ  പ്രധാന കോമരമായി പതിറ്റാണ്ടുകളോളം നിറഞ്ഞാടിയ നെടിയനാട് വള്ളിവട്ടത്ത് ഇല്ലം ശങ്ക രൻ നമ്പൂതിരിക്ക് നാടിന്റെയും ഭക്തജനങ്ങളുടെയും അന്ത്യാഞ്ജലി. 
മലബാറിലെ പ്രശസ്ത‌മായ ഒട്ടേറെ പരദേവതാ ക്ഷേത്രങ്ങളിലെ കർമങ്ങൾക്ക് പതിറ്റാണ്ടുകളായി ഇദ്ദേഹമായിരുന്നു നേതൃത്വം നൽകിയിരുന്നത്.
കിരാത രൂപനായ വേട്ടയ്ക്കൊരു മകനെ ആവാഹിച്ച് ശങ്കരൻ നമ്പൂതിരി ഉടുത്ത് കെട്ടി ഇറങ്ങിയാൽ ഭക്തർക്ക് അത് അദ്ഭുതം തന്നെയായിരുന്നു. ശങ്കരൻ നമ്പൂതിരി വിവിധ ക്ഷേത്രങ്ങളിലായി 
158 തവണ പന്തീരായിരം തേങ്ങയേറ് നടത്തിയിട്ടുണ്ട്.
ചുറ്റി ക്കെട്ടി മുല്ലക്കാംപാട്ട് നടക്കുന്ന സ്‌ഥലത്ത് നിന്നു തന്റെ വലം കയ്യിൽ പരദേവതയുടെ ആയുധമായ കടുത്തില സ്വീകരിച്ചാൽ ശങ്കരൻ നമ്പൂതിരിയുടെ രൂപവും ഭാവവും ആത്മീയ തേജസിലേക്കു മാറുമായിരുന്നു. പാണ്ടിമേളം നടക്കുന്ന മണിക്കൂറുകൾ അത്രയും ഉറച്ച കാൽ വയ്‌പുകളോടെ അദ്ദേഹം നിൽ ക്കുമായിരുന്നു. 
കളംപാട്ടിന്റെ ഈടും കൂറും എന്ന നൃത്തത്തിലും കളം പ്രദ ക്ഷിണത്തിലും കടുത്തിലാട്ടത്തി ലും അദ്ദേഹത്തിനു തനതു രീതി കൾ ഉണ്ടായിരുന്നു.നിലമ്പൂർ കോവിലകം വേട്ടയ്ക്കൊരു മകൻ ക്ഷേത്രം, തൃക്ക ലങ്ങോട്ടൂർ ശിവക്ഷേത്രം, ഇരട്ട കുളങ്ങര പരദേവതാ ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിലെയും പ്രമുഖ തറവാടുകളിലെയും വേട്ടയ്ക്കൊരു മകൻ കളംപാട്ടിലെ പ്രധാന കോമരമായതിനാൽ ക്ഷേത്ര ഭാരവാഹികളും ഭക്തരും ഉൾപ്പെടെ ഒട്ടേറെ ആളുകൾ അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു.

Post a Comment

0 Comments