Kozhikode
കുട്ടികൾക്കു നേരെ ലൈംഗിക അതിക്രമം; പ്രതികൾ പിടിയിൽ
പ്രതി അബ്ദുൽ അസീസ്
കോഴിക്കോട് : ജില്ലയിൽ രണ്ടിടത്ത് സ്‌കൂൾ വിദ്യാർഥിനികൾക്കു നേരെ ലൈംഗിക അതിക്രമം ഉണ്ടായി ബസിൽ വച്ചും ഓട്ടോറിക്ഷയിൽ വച്ചുമാണ് വിദ്യാർഥിനികൾ അതിക്രമങ്ങൾക്ക് ഇരയായത്.
കൊയിലാണ്ടി - താമരശ്ശേരി റൂട്ടിൽ സ്വകാര്യ ബസ്സിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈഗിംക അതിക്രമം നടത്തിയ മധ്യവയസ്കൻ അറസ്‌റ്റിലായി ബാലുശ്ശേരി ഭാഗത്തു നിന്നും താമരശ്ശേരിയിലേക്ക് സ്വകാര്യ ബസ്സിൽ യാത്ര ചെയ്ത വിദ്യാർഥിനിക്കു നേരെയാണു പീഡന ശ്രമം ഉണ്ടായത് ഇതുമായി ബന്ധപ്പെട്ട് കട്ടിപ്പാറ ബംഗ്ലാവ്കുന്ന് അബ്ദുൽ അസീസിനെ (52) താമരശ്ശേരി പൊലീസ് അറസ്‌റ്റു ചെയ്തു രാവിലെ വീട്ടിൽ നിന്നു സ്‌കൂളിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. വിദ്യാർഥി പ്രതികരിച്ചപ്പോൾ അസീസ് തച്ചംപൊയിൽ സ്‌റ്റോപ്പിൽ ഇറങ്ങി രക്ഷപ്പെട്ടു സ്‌കൂളിൽ എത്തിയ വിദ്യാർഥിനി അധ്യാപികയോട് വിവരം പറയുകയായിരുന്നു അതിനു ശേഷം രക്ഷിതാക്കൾ മുഖേന പൊലീസിൽ പരാതി നൽകുകയായിരുന്നു. ബസ്സിൽ സ്‌ഥിരമായി യാത്ര ചെയ്യുന്ന ഇയാളെ ജീവനക്കാർ തിരിച്ചറിഞ്ഞിരുന്നു. ഇയാൾ മുൻപും സമാന കേസിൽ പ്രതിയായിട്ടുണ്ട്.
ഡൗൺ സിൻഡ്രോം ബാധിച്ച കുട്ടി 3 വർഷത്തോളമായി പീഡനത്തിനു ഇരയായെന്ന ഞെട്ടിക്കുന്ന സംഭവവും ഇന്ന് പുറത്തുവന്നു. ആറാം ക്ളാസ് വിദ്യാർഥിനി ഓട്ടോറിക്ഷാ ഡ്രൈവറുടെ പീഡനത്തിനാണു ഇരയായിരുന്നത്.
പീഡനത്തിനിടെ പ്രതിയുടെ ഫോണിൽ നിന്നു അറിയാതെ കോൾ പോവുകയും മറു ഭാഗത്ത് ഉണ്ടായിരുന്ന ആൾ കുട്ടിയുടെ കരച്ചിൽ കേട്ട് സ്‌കൂൾ അധികൃതരെ വിവരം അറിയിക്കുകയുമായിരുന്നു. വയോധികനായ ഓട്ടോ ഡ്രൈവറാണ് ക്രൂരത ചെയ്തത്. 2022 മുതൽ ഇയാളുടെ ഓട്ടോറിക്ഷയിലാണ് കുട്ടി സ്‌കൂളിലേക്ക് യാത്ര ചെയ്തിരുന്നത്
Post a Comment
0 Comments