ഖത്തർ സാധാരണ ഗതിയിൽ; ലോകമാകെ പ്രതിഷേധം
ദോഹ : ഇന്നലെ ഇസ്രയേൽ ആക്രമണം നടത്തിയെങ്കിലും ഖത്തറിൽ സാധാരണ ഗതിയിൽ തന്നെയാണ് ഇന്നത്തെ ദിവസവും. കത്താര പ്രവിശ്യയിൽ ഇന്നലെ വൈകിട്ട് ആയിരുന്നു സ്ഫോടനം.
ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഖത്തർ ആഭ്യന്തര സുരക്ഷാ സേനയായ ലഖ്‌വിയയിലെ ഓഫിസറും ഹമാസ് അംഗങ്ങളും ഉൾപ്പെടെ 6 പേർ കൊല്ലപ്പെട്ടു. സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ ഒട്ടേറെ പേർക്ക് പരുക്കേറ്റു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമെന്ന് അധികൃതർ പറഞ്ഞു.
ഡ്യൂട്ടിയിലായിരുന്ന വാറന്റ് ബാദർ സാദ് മുഹമ്മദ് അൽ ഹുമൈദി അൽ ദോസരിയാണ് കൊല്ലപ്പെട്ട ലഖ്വിയ ഓഫിസർ. ഹമാസിന്റെ ഗാസയിലെ മുൻ തലവൻ ഖലീൽ അൽ ഹയ്യയുടെ മകൻ ഹമ്മാം ഖലീൽ അൽ ഹയ്യയും ഹമാസിന്റെ നാല് നെഗോഷ്യേറ്റർമാരുമാണ് കൊല്ലപ്പെട്ട മറ്റുള്ളവർ.
കോർപ്പറൽ ബാദർ സാദ് മുഹമ്മദ് അൽ ഹുമൈദി അൽ ദോസരിയാണ് കൊല്ലപ്പെട്ട ലഖ്വിയ ഓഫിസർ.
ഹമാസിന്റെ ഗാസയിലെ മുൻ തലവൻ ഖലീൽ അൽ ഹയ്യയുടെ മകൻ ഹമ്മാം ഖലീൽ അൽ ഹയ്യയും ഹമാസിന്റെ നാല് നെഗോഷ്യേറ്റർമാരുമാണ് കൊല്ലപ്പെട്ട മറ്റുള്ളവർ. ആക്രമണത്തിൽ പരുക്കേറ്റവരിൽ സാധാരണക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. പരുക്കേറ്റവർ ആശുപ്രതികളിൽ ചികിത്സയിലാണ്.
ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ഇസ്രയേൽ സ്ഫോടനം നടത്തിയത്.
ലോക രാജ്യങ്ങൾ ഈ ആക്രമണത്തെ അപലപിച്ചു.

Post a Comment
0 Comments