പിടികൂടുന്നതിനിടെ പെരുമ്പാമ്പിന്റെ കടിയേറ്റു
മലപ്പുറം : പുറത്തൂരില്‍ പെരുമ്പാമ്പിനെ പിടികൂടുന്നതിനിടെ സ്നേക്ക് റെസ്ക്യൂവർക്ക് കടിയേറ്റു. മുസ്തഫ തിരൂരിനാണ് കടിയേറ്റത്. മുസ്തഫയുടെ കൈവിരലിനും സമീപത്തുമാണ് പെരുമ്പാമ്പ് കടിച്ചത്. നാട്ടുകാർ പിടികൂടി പാമ്പിനെ കോഴിക്കൂട്ടില്‍ സൂക്ഷിച്ചിരുന്നു. ഈ കൂട്ടില്‍ നിന്ന് പിടികൂടുന്നതിനിടെയാണ് കടിയേറ്റത്. പാമ്ബിനെ പിടികൂടുന്ന ദൃശ്യങ്ങളും പുറത്തുവന്നു. കോഴിക്കൂട്ടിലുള്ള പാമ്പിൻ്റെ വാലില്‍ പിടിച്ച് പുറത്തേക്ക് എടുക്കാനുള്ള ശ്രമത്തിനിടെ മുസ്തഫയ്ക്കുനേരെ ചീറിയടുക്കുകയായിരുന്നു. പലതവണ ആക്രമിക്കാൻ ശ്രമിച്ചു. ഇതിനിടെയാണ് കൈക്ക് കടിയേറ്റത്. കടിയേറ്റെങ്കിലും പാമ്പിനെ പിടികൂടിയ ശേഷമാണ് മുസ്തഫ ചികിത്സ തേടിയത്. ചാക്കിൽ കെട്ടിവച്ച പാമ്പ് പുറത്തിറങ്ങിയതാണ് പ്രശ്നമായത്.

Post a Comment
0 Comments