കൊലയാളി കോണ്‍ഗ്രസ്സേ, നിനക്കിതാ ഒരു ഇര കൂടി' എന്ന കുറിപ്പെഴുതി പത്മജ ജീവനൊടുക്കാന്‍ ശ്രമിച്ചു
പത്മജ തങ്ങൾ അനുഭവിക്കുന്ന പ്രയാസങ്ങളെ കുറിച്ച് മുൻപ് മാധ്യമ പ്രവർത്തകരോട് സംസാരിച്ചപ്പോൾ
കൽപറ്റ : ആത്മഹത്യ ചെയ്ത കോണ്‍ഗ്രസ് വയനാട് ജില്ലാ മുൻ ട്രഷറർ എന്‍.എം.വിജയന്റെ മരുമകള്‍ പത്മജ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ പുല്‍പ്പള്ളിയിലെ വീട്ടില്‍ വച്ചായിരുന്നു സംഭവം. പത്മജയെ ബത്തേരി വിനായക ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പരുക്കുകള്‍ ഗുരുതരമല്ലെന്നാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിക്കുന്നത്.
സംഭവത്തില്‍ പൊലീസെത്തി മൊഴിയെടുത്തു. 'കൊലയാളി കോണ്‍ഗ്രസ്സേ, നിനക്കിതാ ഒരു ഇര കൂടി' എന്ന കുറിപ്പെഴുതി വച്ചായിരുന്നു പത്മജ ജീവനൊടുക്കാന്‍ ശ്രമിച്ചത്.

Post a Comment
0 Comments