കൂരാട് കാർ അപകടം: മരണം മൂന്നായി
മലപ്പുറം : കൂരാട് അപകടത്തിൽ മരണം മൂന്നായി. ഇന്നോവ കാര്‍ മരത്തിലിടിച്ചാണ് അപകടം ഉണ്ടായത്.
പരുക്കേറ്റ് ചികിത്സയിലായിരുന്ന ചെല്ലക്കുടി സ്വദേശി കുഞ്ഞി മുഹമ്മദ്, മകള്‍ താഹിറ എന്നിവരാണ് മരിച്ചത്. കുഞ്ഞിമുഹമ്മദിന്റെ ഭാര്യ മൈമൂന അപകട സമയത്ത് മരിച്ചിരുന്നു. പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണു കുഞ്ഞിമുഹമ്മദും താഹിറയും മരിച്ചത്. താഹിറയുടെ മകൾ അൻഷിദ മൈസൂരിൽ നഴ്സിങ്ങിന് പഠിക്കുകയാണ്. ഇവിടെ പോയി ഇന്നലെ തിരിച്ചു വരവേയാണ് ഏഴംഗ കുടുംബം സഞ്ചരിച്ച കാർ മരത്തിൽ ഇടിച്ച് അപകടമുണ്ടായത്. താഹിറയുടെ ഇരട്ടക്കുട്ടികളായ മുഹമ്മദ് അസ്മൽ, മുഹമ്മദ് അർഷദ്, പാണ്ടിക്കാട് വള്ളുവങ്ങാട് തെക്കേതിൽ ഇസ്ഹാഖ്, ഇസഹാഖിന്റെ മകൾ ഷിഫ്ര മെഹറിൻ എന്നിവർക്കും അപകടത്തിൽ പരിക്കേറ്റു. വീടിനു ഒന്നര കിലോമീറ്റർ അകലെയാണ് അപകടം നടന്നത്.
Post a Comment
0 Comments