റോഡിനു കുറുകെച്ചാടിയ കാട്ടുപന്നി ബൈക്കിലിടിച്ച് പൊലീസ് ഉദ്യോഗസ്ഥന് പരുക്കേറ്റു

ബാലുശ്ശേരി : റോഡിനു കുറുകെ ചാടിയ കാട്ടുപന്നി ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരനായ പൊലീസുദ്യോഗസ്ഥന്  പരിക്ക്. താമരശ്ശേരി പൊലീസ് ട്രാഫിക് യൂണിറ്റിലെ എസ്.സി.പി.ഒ എരമംഗലം മച്ചുള്ളതിൽ രതീഷിനാണ് (46) തോളെല്ല് പൊട്ടി പരിക്കേറ്റത്. 
സംസ്ഥാന പാതയിൽ കരുമല ഭാഗത്ത് ഞായറാഴ്ച രാത്രി എട്ടരയോടെയാണ് അപകടം. താമരശ്ശേരിയിൽ ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയുടെ ഡ്യൂട്ടി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് വരവേ കരുമല ഭാഗത്ത് വെച്ച് റോഡിനു കുറുകെ ച്ചാടിയ കാട്ടുപന്നി ബൈക്കിലിടിക്കുകയായിരുന്നു. ബൈക്കിൽ നിന്നും റോഡിലേക്ക് തെറിച്ചു  വീണ രതീഷിന്റെ വലതു തോളെല്ല് പൊട്ടിയിട്ടുണ്ട്. ഓടികൂടിയ നാട്ടുകാർ രതീഷിനെ എകരൂലിലെ സ്വകാര്യ ആശുപത്രിയിൽ കാണിച്ച ശേഷം എല്ലിനു പൊട്ടുള്ളതിനാൽ പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ബൈക്കിനു കേടുപാടുകൾ പറ്റിയിട്ടുണ്ട്. 
ഈ മേഖലയിൽ കാട്ടുമിക്കളുടെ ശല്യം രൂക്ഷമാണ്. മുൻപും കാട്ടുവന്നികൾ കാരണം അപകടങ്ങൾ ഉണ്ടായിട്ടുണ്ട്.


Post a Comment

0 Comments