പീച്ചി സ്റ്റേഷനിലെ മർദനം: എസ്എച്ച്ഒ പി.എം.രതീഷിന് സസ്പെൻഷൻ
തിരുവനന്തപുരം : പീച്ചി പൊലീസ് സ്‌റ്റേഷനിൽ വച്ച് ഹോട്ടൽ ഉടമയെയും മകനെയും ജീവനക്കാരനെയും മർദിച്ച എസ്എച്ച്ഒ പി.എം.രതീഷിനു എതിരെ നടപടി. ദക്ഷിണ മേഖലാ ഐജിയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്‌തത്. രതീഷ് നിലവിൽ കവന്ത്ര സ്‌റ്റേഷനിൽ എസ്എച്ച്ഒയാണ്. അന്വേഷണ റിപ്പോർട്ട് വന്ന് രണ്ടര വർഷങ്ങൾക്കു ശേഷമാണ് നടപടി ഉണ്ടായത്. സ്‌റ്റേഷനിലെ മർദനത്തിൻ്റെ ദൃശ്യങ്ങൾ പുറത്തു വന്നതോടെയാണു നടപടി എടുക്കാൻ സർക്കാർ നിർബന്ധിതമായത്. 2023 മേയ് 25ന് ആയിരുന്നു ഈ മർദനം. പൊലീസ് ഇടനിലക്കാരായി 5 ലക്ഷ രൂപ വാങ്ങിയെന്നും ആരോപണം ഉണ്ട്. രതീഷിനെ സർവീസിൽ നിന്നു പിരിച്ചുവിടണമെന്ന് ഹോട്ടൽ ഉടമ കെ.പി.ഔസസേപ്പ് ആവശ്യപ്പെട്ടു. രതീഷിനെതിരെ അന്വേഷണ റിപ്പോർട്ട് നിലനിൽക്കുമ്പോൾ സ്ഥാനക്കയറ്റവും നൽകിയിരുന്നു.
Post a Comment
0 Comments