യുവതിയുടെ മരണം: ഭർത്താവ് അറസ്റ്റിൽ
പാലക്കാട് : പുതുപ്പരിയാരത്ത് യുവതി ആത്മഹത്യ ചെയ്‌ത സംഭവത്തിൽ ഭർത്താവ്
അറസ്റ്റിൽ. പാലക്കാട് പൂച്ചിറ സ്വദേശി അനൂപിനെയാണു ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി അറസ്‌റ്റ് ചെയ്‌തത്. സെപ്റ്റംബർ 10ന് ആണ് മീരയെ (29) അനൂപിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരുടേയും രണ്ടാം വിവാഹമായിരുന്നു. ആദ്യ വിവാഹത്തിലെ കുഞ്ഞിനെ അനൂപ് തീരെ പരിഗണിക്കുന്നില്ലെന്ന പരാതി മീരയ്ക്കുണ്ടായിരുന്നു. ഇക്കാര്യം കുടുംബവും പറഞ്ഞിരുന്നു. തന്നോടും ആദ്യ വിവാഹത്തതിലെ തൻ്റെ കുഞ്ഞിനോട് ഭർത്താവ് അനൂപിന് സ്നേഹവും പരിഗണനയും കുറഞ്ഞെന്ന് മീര ആത്മഹത്യാക്കുറിപ്പിൽ സൂചിപ്പിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം. മീരയെ പൂച്ചിറയിലെ ഭർതൃ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അനൂപുമായി പിണങ്ങി സ്വന്തം വീട്ടിലേക്ക് വന്നിരുന്ന മീരയെ രാത്രി ഭർത്താവ് അനൂപ് എത്തി തിരികെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇതിനു ശേഷം മണിക്കുറുകൾക്ക് ഉള്ളിലായിരുന്നു മീരയുടെ മരണം. സ്നേഹം കുറഞ്ഞതിനെ ചൊല്ലി ഇരുവരും തമ്മിൽ തർക്കം ഉണ്ടായിരുന്നതായി വീട്ടുകാർ പറയുന്നു. അനൂപിൻ്റെ നിരന്തരമായ മാനസിക പീഡനമാണ് മീരയെ മരണത്തിലേക്ക് എത്തിച്ചതെന്ന് കുടുംബം ആരോപിച്ചു.
Post a Comment
0 Comments