അമിത വേഗത്തിലെത്തിയ ബസ് ഇടിച്ചു വീണ സ്‌കൂട്ടർ യാത്രികൻ്റെ കൈയിലൂടെ ടയർ കയറിയിറങ്ങി
കോഴിക്കോട് : അമിത വേഗത്തിൽ എത്തിയ ബസ് ഇടിച്ചു വീണ സ്‌കൂട്ടർ യാത്രികന്റെ കൈയിലൂടെയാണ്
ബസ് കയറി ഇറങ്ങിയത്. പുതിയറ തിരുത്തിയാട് ശ്രീപഥത്തിൽ നന്ദകുമാറിനാണ് (53) ഗുരുതരമായി പരുക്കേറ്റത്. ഗുരുതരമായി പരുക്കേറ്റതിനാൽ ഇദ്ദേഹത്തിൻ്റെ വലതു കൈ മുറിച്ചു മാറ്റേണ്ടി വന്നു. കഴിഞ്ഞ ദിവസം രാത്രി തൊണ്ടയാട് ഭാഗത്തേക്ക് സ്‌കൂട്ടറിൽ പോകുമ്പോഴാണു സ്വകാര്യ ബസ് ഇടിച്ചത്. റോഡിൽ തെറിച്ചു വീണ നന്ദകുമാറിൻ്റെ വലതു കൈക്ക് മുകളിലൂടെ ബസിൻ്റെ ഒരു ടയർ കയറി ഇറങ്ങി. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കൈ മുറിച്ചു മാറ്റേണ്ടി വന്നു. ബസ് പൊലീസ് കസ്‌റ്റഡിയിൽ എടുത്തു. കർശന നടപടി ഉണ്ടാകുമെന്ന് അധികൃതർ പറഞ്ഞു. നന്ദകുമാറിൻ്റെ ഭാര്യയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. സ്വകാര്യ ബസുകളുടെ അമിതവേഗത നഗരത്തിൽ വൻ ഭീഷണിയാണ് ഉയർത്തുന്നത്.

Post a Comment
0 Comments